
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തിയ 'നേര്' അൻപത് ദിവസങ്ങൾ പൂർത്തിയാക്കി. മോഹൻലാൽ ആണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചത്. 'വിജയകരമായ 50 ദിവസം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമായി നേരിന് ലഭിച്ച സ്വീകരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്', എന്നാണ് മോഹൻലാൽ കുറിച്ചത്.
അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയ നേരിന്റെ പുതിയ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്. 'നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി', എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. നേര് ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും ഇപ്പോഴും ചില തിയറ്ററുകളിൽ സിനിമയുടെ പ്രദർശനം തുടരുകയാണ്.
2023 ഡിസംബർ 21നാണ് മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തിയത്. ദൃശ്യം ഫ്രാഞ്ചൈസി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു- മോഹൻലാൽ കൂട്ടൂകെട്ട് ഒന്നിച്ചപ്പോൾ പ്രതീക്ഷ ഏറെ ആയിരുന്നു. ആ പ്രതീക്ഷയ്ക്ക് കോട്ടം തട്ടിയില്ല എന്നാണ് റിലീസ് ദിനം മുതൽ ലഭിക്കുന്ന പ്രതികരണങ്ങൾ. അനശ്വര രാജൻ, പ്രിയാമണി, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 100 കോടി ബിസിനസ് നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. 2018, ആർഡിഎക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം 100 കോടി അടിച്ച മൂന്നാമത്തെ സിനിമ കൂടിയാണ് നേര്.
മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ചില്‍ മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ഈ സിനിമ തിയറ്ററില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..