രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് തിയറ്ററില്‍ എത്തു. 

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയു​ഗം റിലീസ് ചെയ്യാൻ ഇനി ഏഴ് ദിവസങ്ങൾ മാത്രം ബാക്കി. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലൽ ​ഗണത്തിൽപ്പെടുന്ന ചിത്രമാണ്. ഇതുവരെ കാണാത്ത ലുക്കിൽ നെ​ഗറ്റീവ് ടച്ചിൽ മമ്മൂട്ടി എത്തുന്നത് ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ആണെന്നത് ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ വിദേശ റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. 

ഭ്രമയു​ഗം ഔദ്യോ​ഗിക പേജിൽ നിന്നുള്ള വിവരം പ്രകാരം 22ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ജോർജിയ, ഫ്രാൻസ്, പോളണ്ട്, മാൾട്ട, ഉസ്ബെക്കിസ്ഥാൻ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി എന്നീ യുറോപ്പ് രാജ്യങ്ങളിലാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റിൻ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവടങ്ങളിലും ഭ്രമയു​ഗം പ്രദർശനത്തിന് എത്തും. 

കേരളത്തിലും മികച്ച സ്ക്രീൻ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ൽപരം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് അനൗദ്യോ​ഗിക വിവരം. ഫെബ്രുവരി 15നാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിക്കൊപ്പം അമാൽഡ ലിസ്, മണികണ്ഠൻ ആചാരി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്ര​ധാനവേഷത്തിൽ എത്തുന്നത്. 27.73കോടിയാണ് ഭ്രമയു​ഗത്തിന്റെ ബജറ്റ് എന്നാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര അറിയിച്ചത്. 

'സത്യാവസ്ഥ എനിക്കറിയാം'; കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞോ? ഒടുവിൽ ദിവ്യ ഉണ്ണിയുടെ മറുപടി

നിലവില്‍ ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാധര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം, മമ്മൂട്ടിയുടെ യാത്ര 2 ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഫസ്റ്റ് ഹാഫില്‍ മാത്രമാകും മമ്മൂട്ടി ചിത്രത്തില്‍ ഉണ്ടാകുക. ജീവയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..