കാത്തിരിപ്പിന് വിരാമമാകുന്നു; 'മോൺസ്റ്റർ' വമ്പൻ അപ്ഡേറ്റുമായി മോഹൻലാൽ

By Web TeamFirst Published Oct 7, 2022, 6:53 PM IST
Highlights

'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും തിരക്കഥാകൃത്ത്.

ലയാളികൾ ഏറെ കാലമായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'മോൺസ്റ്റർ'. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവരുന്നുവെന്ന വിവരമാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. 

ഒക്ടോബർ 9 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മോൺസ്റ്ററിന്റെ ട്രെയിലർ പുറത്തുവിടുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. "ഡെവിളിനെ കാണാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. മോൺസ്റ്ററിന്റെ ഔദ്യോഗിക ട്രെയിലർ ഈ ഞായറാഴ്ച പുറത്തിറങ്ങുമെന്നതിനാൽ അതീവ ജാഗ്രതയോടെ തുടരുക", എന്നാണ് ട്രെയിലർ റിലീസ് തിയതി പങ്കുവച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്. 'കാത്തിരിക്കുന്നു ലാലേട്ടാ' എന്നാണ് ഭൂരിഭാ​ഗം പേരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

അതേസമയം, ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ള അറിയിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും തിരക്കഥാകൃത്ത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍ പ്രവർത്തിച്ചിരിക്കുന്നത്. 

'നോ സ്മോക്കിം​ഗ്' പറഞ്ഞ് ലൂക്ക് ആന്റണി; 'റോഷാക്ക്' ചിത്രങ്ങളുമായി മമ്മൂട്ടി

ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റേതായി നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഒരു ബി​ഗ് ബജറ്റ് ചിത്രമാണ്  വൃഷഭ. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറാണ് ചിത്രത്തിന്റെ നിർമ്മാണം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. 

click me!