
ഇതിഹാസ കാവ്യം മഹാഭാരതം സിനിമ ആക്കിയാൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തന്റെ ജനറേഷനിലുള്ള ഭൂരിഭാഗം താരങ്ങളുടെയും സ്വപ്‌നമാണ് മഹാഭാരതത്തിലെ ഒരു വേഷമെന്നും നടൻ പറഞ്ഞു. തെന്നിന്ത്യന്‍ ബോളിവുഡ് താരങ്ങളെ ഒന്നിപ്പിച്ച് സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.
'മഹാഭാരതം ആരെങ്കിലും ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് പോലെ ആക്കിയാല്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. കച്ചേ ധാഗെ മുതല്‍ അജയ് ദേവ്ഗണുമായി അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങളുടെ തലമുറയിലെ ഭൂരിഭാഗം ആളുകള്‍ക്കും ഇത് ഒരു സ്വപ്‌ന പദ്ധതിയാണ്. ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയെയും തെന്നിന്ത്യന്‍ സിനിമയെയും ഒന്നിപ്പിച്ച് ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെയെങ്കില്‍ ഒരു ഗംഭീര സിനിമ നിര്‍മ്മിക്കും', എന്നാണ് സെയ്ഫ് അലി ഖാൻ പറഞ്ഞത്. ബോളിവുഡ് ബബിളിനോട് ആയിരുന്നു നടന്റെ പ്രതികരണം.
രാമായണത്തെ ആസ്പദമാക്കി ഒരുങ്ങിയ ആദിപുരുഷ് ആണ് സെയ്ഫ് അലി ഖാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിൽ രാവണന്റെ വേഷമാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് വൻ തോതിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ഉയരുന്നത്. ദൈവങ്ങളെയും ചരിത്രത്തെയും തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. കൊച്ചു ടിവിക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രോളുകൾ.
'രാവണന്‍ മുഗളന്‍മാരെപ്പോലെ': 'ആദിപുരുഷ്' വിമർശനങ്ങളിൽ 'രാമായണ'ത്തിലെ സീത
500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ആദിപുരുഷിൽ ശ്രീരാമനായി വേഷമിടുന്നത് പ്രഭാസ് ആണ്. ചിത്രം അടുത്ത വർഷം ജനുവരി 12ന് തിയറ്ററുകളിൽ എത്തും. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ