'തൂവാനത്തുമ്പികൾ' ഹൃദയത്തിൽ ചേർത്തുവച്ച സിനിമ, ക്ലാരയെ ഓർക്കുന്നു: ബർമുഡ ഓഡിയോ ലോഞ്ചിൽ മോഹൻലാൽ

Published : Aug 03, 2022, 04:51 PM ISTUpdated : Aug 03, 2022, 04:53 PM IST
'തൂവാനത്തുമ്പികൾ' ഹൃദയത്തിൽ ചേർത്തുവച്ച സിനിമ, ക്ലാരയെ ഓർക്കുന്നു: ബർമുഡ ഓഡിയോ ലോഞ്ചിൽ മോഹൻലാൽ

Synopsis

ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബര്‍മുഡ'.

'ബ്രോ ഡാഡി'ക്ക് ശേഷം മോഹൻലാൽ ആലപിച്ച 'ബർമുഡ'യിലെ(Bermuda) ​ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷെയ്ൻ നി​ഗം നായകനാകുന്ന ചിത്രത്തിലെ ​ഗാനം ഇതിനോടകം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഗാനത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ മോഹൻലാലും എത്തിയിരുന്നു. ഈ അവസരത്തിൽ താരത്തിന് ലഭിച്ചൊരു സർപ്രൈസ് സമ്മാനമാണ് ഇപ്പോൾ വൈറലാകുന്നത്. 

തൂവാനത്തുമ്പികൾ എന്ന ഹിറ്റ് സിനിമയുടെ 35-ാം വാർഷികം പ്രമാണിച്ച് ആർടിസ്റ്റ് കെ.പി മുരളീധരൻ വരച്ച മനോഹരമായൊരു പെയിന്‍റിംഗാണ് സംവിധായകൻ ടി കെ രാജീവ് കുമാര്‍ മോഹൻലാലിന് സമ്മാനിച്ചത്. തൂവാനത്തുമ്പികളിൽ മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രവും സുമലത അഭിനയിച്ച ക്ലാര എന്ന കഥാപാത്രവുമാണ് പെയിന്‍റിംഗിലുള്ളത്. ഇത്തരത്തിലൊരു സമ്മാനം നൽകിയതിനുള്ള നന്ദിയും മോഹൻലാൽ വേദിയിൽ അറിയിക്കുകയുണ്ടായി.

"എൻ്റെ ഹൃദയത്തിൽ ചേർത്തുവക്കുന്ന സിനിമയാണ് തൂവാനത്തുമ്പികൾ. ഏകദേശം 500 തവണയൊക്കെ ഈ സിനിമ  കണ്ടവരെ എനിക്കറിയാം. ഈ നിമിഷം ഞാൻ ക്ലാരയെ ഓർക്കുന്നു..!!", എന്നാണ് മോഹൻലാൽ സമ്മാനം ഏറ്റുവാങ്ങി കൊണ്ട് പറഞ്ഞത്. 

ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബര്‍മുഡ'. നേരത്തെ ടി കെ രാജീവ് കുമാറിന്റെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലും മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും മലയാളികളുടെ ഇഷ്‍ടഗാനങ്ങളിൽ ഒന്നാണ്. പുതിയ ഗാനവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓ​ഗസ്റ്റ് 19നാകും ഷെയ്ൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

Bermuda Song : 'ബര്‍മുഡ'യ്‍ക്കായി മോഹന്‍ലാല്‍ പാടിയ ഗാനം പുറത്തിറക്കി മമ്മൂട്ടി- വീഡിയോ

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 'ഇന്ദുഗോപന്‍' എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. 'ഇന്ദുഗോപന്‍' 'സബ് ഇന്‍സ്പെക്ടര്‍ ജോഷ്വ'യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. 'ജോഷ്വ'യായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി
'മൂപ്പര് മെമ്പർ ആണോ, ആദ്യം അപേക്ഷ തരട്ടെ'; ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതിൽ ശ്വേത മേനോൻ