ഒടുവിൽ ഒന്നാമനെത്തി, അബ്രാം ഖുറേഷി ! ഒപ്പം 'എൽ 3'യും; എമ്പുരാന്‍ ആവേശത്തില്‍ ആരാധകര്‍

Published : Feb 26, 2025, 06:07 PM ISTUpdated : Feb 26, 2025, 06:43 PM IST
ഒടുവിൽ ഒന്നാമനെത്തി, അബ്രാം ഖുറേഷി !  ഒപ്പം 'എൽ 3'യും; എമ്പുരാന്‍ ആവേശത്തില്‍ ആരാധകര്‍

Synopsis

മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി.

ഴിഞ്ഞ കുറേക്കാലമായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തുന്ന എമ്പുരാനിൽ അബ്രാം ഖുറേഷി ആയിട്ടാകും മോഹൻലാൽ എത്തുക. ഒപ്പം സ്റ്റീഫൻ നെടുമ്പള്ളി എന്ന വേഷവും ചിത്രത്തിലുണ്ടാവും. സിനിമയുടെ റിലീസിന് നാളുകൾ മാത്രം ശേഷിക്കെ എമ്പുരാൻ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ഞെട്ടിക്കുന്ന കഥാപാത്രങ്ങൾക്കൊടുവിൽ സിനിമയിലെ ഒന്നാമനും ഇപ്പോഴിതാ എത്തിയിരിക്കുകയാണ്. 

മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസിയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്നും അതിലേക്ക് നയിച്ച് കൊണ്ടാകും എമ്പുരാന്‍ അവസാനിക്കുകയെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. 'ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി എങ്ങനെ തിരിച്ചുവരുന്നു', എന്നതിന്‍റെ ഉത്തരമാണ് ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഖുറേഷി അബ്രഹാമിന്റെ ലോകമാണ് രണ്ടാം ഭാ​ഗത്തിൽ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ഖുറേഷി അബ്രഹാമിന്റെ അഥവ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ ഈ കഥയുടെ മൂന്നാം ഭാ​ഗവും കാണേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാം ഭാ​ഗത്തിന്റെ അവസാനത്തിൽ മൂന്നാം ഭാ​ഗത്തിലേക്കുള്ള ലീഡ് കൂടി കാണാൻ സാധിക്കും', എന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

'അച്ഛൻ സ്ക്രിപ്റ്റ് വായിച്ച് ഓക്കേ പറഞ്ഞു, അതാണ് എന്റെ കോൺഫിഡൻസ്'; ധ്യാൻ ശ്രീനിവാസൻ

തന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ കാണുന്നതെന്നും ശ്രദ്ധയോടും വലിപ്പത്തിലും ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കളും ലൊക്കേഷനുമെല്ലാം അത്രയും പ്രധാന്യത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമയാകും എമ്പുരാൻ എന്നും മോഹൻലാൽ പറഞ്ഞു. ഖുറേഷി അബ്രഹാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്, ഒന്നാം ഭാ​ഗത്തിൽ സ്റ്റീഫൻ പറഞ്ഞത് പോലെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചുവരുന്നു എന്നുള്ളതാണ് എമ്പുരാൻ എന്നും ആ വരവിനായി കാത്തിരക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്