കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവില്‍ മോഹൻലാലിന്റെ മറുപടി

Published : Mar 18, 2024, 03:27 PM ISTUpdated : Mar 18, 2024, 03:28 PM IST
കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവില്‍ മോഹൻലാലിന്റെ മറുപടി

Synopsis

ആരാധകന് മോഹൻലാലിന്റെയും മറുപടി.

അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. ആരാധകര്‍ക്ക് മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. മോഹൻലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്‍ക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വീഡിയോയ്‍ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു.

നിലവില്‍ മോഹൻലാല്‍ നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള എമ്പുരാന്റെ തിരക്കിലാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രമായി മോഹൻലാല്‍ വിസ്‍മയിപ്പിച്ച് ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍  അധികം നേടി ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നതിനാല്‍ പ്രേക്ഷകര്‍ വലിയ ആവേശത്തിലാണ്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഉണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായ ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങളിലടക്കമാണ് ചിത്രീകരിക്കുന്നത്. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും.

Read More: ആറാമാഴ്‍ചയിലും ഞെട്ടിച്ച് പ്രേമലു, കേരളത്തില്‍ ഞായാറാഴ്‍ച നേടിയത് വൻ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്