നിറവയറിൽ 'മാലാഖയെ പോലെ മൃദുല, മെറ്റേണിറ്റി ഫോട്ടോഷൂട്ട് കാണാം

Published : Jul 30, 2022, 11:42 AM IST
നിറവയറിൽ 'മാലാഖയെ പോലെ മൃദുല, മെറ്റേണിറ്റി ഫോട്ടോഷൂട്ട് കാണാം

Synopsis

മൃദുല വിജയ് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.

മലയാളികള്‍ക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula vijay). സീരിയല്‍ താരമായ യുവ കൃഷ്ണയുമായിട്ടായിരുന്നു (yuva krishna) താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല 'തുമ്പപ്പൂ' എന്ന പരമ്പരയിലായിരുന്നു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു പരമ്പരയിൽ നിന്ന് തൽക്കാലം മാറി നിന്നത്. താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചായിരുന്നു മൃദുലയുടെ പിൻമാറ്റം.

ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവയും മൃദുലയും പങ്കുവച്ചിരുന്നു.  ഗര്‍ഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുമെന്നും. ഭക്ഷണത്തിന്റെ മണം എത്തിയാല്‍ തീരെയും കഴിക്കാന്‍ പറ്റില്ലെന്നും ഇതിനാൽ മൂക്കില്‍ പഞ്ഞിയും വച്ചാണ് ഭക്ഷണം കഴിക്കുന്നതും വീഡിയോയായി പുറത്തുവന്നിരുന്നു. ഇതിന് പിന്നിലും യുവയാണെന്നാണ് സഹോദരി വെളിപ്പെടുത്തിയിരുന്നു.

 

 

 

 

അമ്മ ജീവിതത്തിന്റെ ഓരോ  മുഹൂർത്തങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭകാലം ആഘോഷമാക്കിയതിന്റെ നേർ സാക്ഷ്യമാണ് മുദുലയുടെയും യുവയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ. ഇപ്പോഴിതാ പൂർണ ഗർഭിണിയായ താരത്തിന്റെ ഏറെ രസകരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ലൈറ്റ് പർപ്പിൾ കളർ മെറ്റേണിറ്റി വെയറിൽ ഒരു മാലാഖയെ പോലെയാണ് മൃദുലയുടെ ചിത്രങ്ങൾ നിറവയറിൽ ഏറെ മനോഹരിയായിട്ടുണ്ടെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. തിരുവനന്തപുരം ആറ്റുകാല്‍ അമ്പലത്തില്‍വച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ആയിരുന്നു ഇരുവരും വിവാഹിതരായത്.

 'ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും' എന്ന കുറിപ്പോടെ സഹോദരി പാർവതിയ്ക്കൊപ്പമുള്ള ചിത്രം അടുത്തിടെ മൃദുല പങ്കുവച്ചിരുന്നു.  നിരവധി പരമ്പരയിൽ സാന്നിധ്യമറിയിച്ച, മൃദുലയുടെ സഹോദരി പാർവ്വതി വിവാഹത്തോടെ ആയിരുന്നു അഭിനയത്തില്‍ നിന്ന് പിൻവാങ്ങിയത്. കുടുംബവിളക്കിലെ 'ശീതളാ'യി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാർവ്വതി വിവാഹിതയായത്. അരുൺ ആയിരുന്നു പാർവ്വതിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു. പാർവ്വതിക്ക് ഒമ്പതാം മാസം ആയപ്പോഴായിരുന്നു മൃദുല ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പാർവതി പെൺകുഞ്ഞിന് ജന്മം നൽകി.

Read More : ഗൗതം മേനോന്റെ 'വെന്ത് തനിന്തത് കാട്', അപ്‍ഡേറ്റുമായി ചിമ്പു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ