
ഇന്നത്തെ കാലത്ത് സിനിമാപ്രേമികൾക്ക് കേൾക്കാൻ കൗതുകമുള്ളൊരു വാർത്തയാണ് പുത്തൻ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുകൾ. ഇവയുടെ അടിസ്ഥാനത്തിൽ സൂപ്പർ ഹിറ്റ്, ഹിറ്റ്, മെഗാ ഹിറ്റ് എന്നൊക്കെയുള്ള ടാഗ് സിനിമകൾക്ക് ലഭിക്കുന്നതാണ് ഇതിന് കാരണവും. ഈ കളക്ഷന്റെ അടിസ്ഥാനത്തിൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി മുകേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അതുപോലെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ഗിമിക്സ് ആണ്" എന്നാണ് മുകേഷ് പറയുന്നത്. അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ പ്രതികരണം.
ഭാവിയിൽ ഒരു സിനിമ നൂറ് ദിവസം ഓടുമോ എന്ന ചോദ്യത്തിന് "ഇനി നൂറ് ദിവസമൊന്നും ഒരു സിനിമയും തിയറ്ററിൽ ഓടില്ല. സെന്റേഴ്സ് കൂടി ഒടിടി വന്നു. ഒടിടിയിൽ ഒരു സിനിമ എടുത്ത് കഴിഞ്ഞാൽ പിന്നെ ആരും തിയറ്ററിൽ പോകത്തില്ല. ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനിൽക്കും. 415 ദിവസമാണ് ഓടിയത്. അതിനി ആർക്കും മറിക്കടക്കാൻ സാധിക്കില്ല. അൻപത് ദിവസമൊക്കെ കഷ്ടിച്ച് ഓടും", എന്നാണ് മുകേഷ് നൽകിയ മറുപടി.
49ാം വയസിൽ അച്ഛൻ പക്ഷാഘാതമേറ്റ് വീണു, മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ; ഓർമകളുമായി മുരളി ഗോപി
മുകേഷും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന അയ്യര്‍ ഇന്‍ അറേബ്യം ഫെബ്രുവരി 2ന് തിയറ്ററുകളില്‍ എത്തും. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് മറ്റ് താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ