
മുംബൈ: നടൻ ദേവ് പട്ടേൽ ഒരുക്കുന്ന മങ്കി മാന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എത്തിയത്. ആക്ഷൻ ത്രില്ലർ ഏപ്രിൽ 5 ന് ലോകമെമ്പാടും റിലീസ് ചെയ്യും. യൂണിവേഴ്സല്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഹോളിവുഡ് പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ആക്ഷന്‍ ചിത്രമാണ്. ഗംഭീരവുമായ സംഘടന രംഗങ്ങളും, ചേസ് സീക്വൻസുകൾ ഉൾക്കൊള്ളുന്നു ചിത്രം ദേവ് പട്ടേല്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.
തൻ്റെ അമ്മയെ കൊലപ്പെടുത്തിയ അഴിമതിക്കാരായ അധികാരികളോട് പ്രതികാരം ചെയ്യാനുള്ള ഒരു യുവാവിന്‍റെ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹനുമാന്‍റെ ലങ്കദഹനം പോലെ ദുഷ്ടത്തരത്തിന്‍റെ രാവണക്കോട്ട ചുട്ടെരിക്കുന്ന കഥയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറില്‍ തന്നെ ഹനുമാന്‍ സൂചന പലയിടത്ത് കാണാം.
ഒരു അണ്ടർഗ്രൗണ്ട് ഫൈറ്റ് ക്ലബിൽ തുച്ഛമായ ജീവിതം നയിക്കുന്ന കിഡ് എന്ന അജ്ഞാത യുവാവായി ദേവ് വേഷമിടുന്നു ഔദ്യോഗിക ലോഗ്‌ലൈനില്‍ പറയുന്നത് . ഷാർൾട്ടോ കോപ്ലെയ്‌ക്കൊപ്പം പ്രശസ്ത ഇന്ത്യൻ അഭിനേതാക്കളായ ശോഭിത ധൂലിപാല, വിപിൻ ശർമ്മ, അശ്വിനി കൽശേക്കർ, അദിതി കൽകുൻ്റെ, സിക്കന്ദർ ഖേർ, പിതോബാഷ്, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ദാന്‍ പെലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.
എന്തായാലും ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചിത്രം ഒരു ഇന്ത്യന്‍ ജെയിംസ് ബോണ്ട് പടം പോലുണ്ടെന്നാണ് ചിലര്‍ എക്സില്‍ അഭിപ്രായപ്പെട്ടത്. ചിലര്‍ ഇന്ത്യന്‍ ജോണ്‍ വിക് എന്ന വിശേഷണവും ചിത്രത്തിന് നല്‍കുന്നുണ്ട്.
രൺബീർ കപൂറിൻ്റെ സമീപകാല ബോളിവുഡ് ബ്ലോക്ക്ബസ്റ്ററായ ആനിമലിൻ്റെ ഹോളിവുഡ് പതിപ്പാണ് മങ്കി മാനെ ഒരു എക്സ് ഉപയോക്താവ് വിശേഷിപ്പിക്കുന്നത്. സ്ലം ഡോഗ് മില്ല്യനെര്‍ അടക്കം ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ദേവ് പട്ടേല്‍.
രാമനായി രണ്‍ബീര്‍, സീതയായി സായിപല്ലവി, രാവണനായി യാഷ്; ഹനുമാനായി എത്തുന്നത് മറ്റൊരു സൂപ്പര്‍താരം.!