ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ശ്വാസം മുട്ടലുമായി നടക്കുന്നു: മുരളി ​ഗോപി

Published : Mar 14, 2023, 08:01 AM ISTUpdated : Mar 14, 2023, 08:08 AM IST
ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ശ്വാസം മുട്ടലുമായി നടക്കുന്നു: മുരളി ​ഗോപി

Synopsis

ജനജീവിതം ദുസ്സഹമായിട്ടും അധികാരികൾ വേണ്ട രീതിയിൽ ഇടപെട്ടില്ല എന്ന വിമർശനങ്ങളാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ. 

ബ്രഹ്മപുരം തീപിടിത്തത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. കൊവിഡിനും പനിക്കും ഇടയിൽ ‘ബ്രഹ്മപുരദഹനം’ കൂടി ആയപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയെന്ന് മുരളി പറയുന്നു. മാസ്ക് ധരിച്ചു നടന്നുനീങ്ങുന്ന തന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

‘‘എച്ച്3 എൻ2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവിൽ ബ്രഹ്മപുരദഹനം. ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ഇപ്പോൾ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു’’, എന്നാണ് മുരളി ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജനജീവിതം ദുസ്സഹമായിട്ടും അധികാരികൾ വേണ്ട രീതിയിൽ ഇടപെട്ടില്ല എന്ന വിമർശനങ്ങളാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ. 

അതേസമയം, ബ്രഹ്മപുരത്തെ തീ അണഞ്ഞാലും കൊച്ചി നിവാസികൾ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ് ചീഫ് എഞ്ചിനീയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള വിഷ വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയർ പി കെ ബാബുരാജൻ പറഞ്ഞു. തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിൻ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളിൽ എത്താൻ സാധ്യത ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'ചില വേദികളില്‍ ചിലരുടെ സാന്നിധ്യം രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു'; ദീപികയെ കുറിച്ച് ശിവൻകുട്ടി

പ്ലാന്‍റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്‍മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യ സഹായവുമായി മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്ക്കായി ഈ പ്രദേശങ്ങളില്‍ എത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്