'നിന്റെ സാന്നിദ്ധ്യം എന്നും ഞാൻ അറിയുന്നു', നിറവയറില്‍ ഫോട്ടോഷൂട്ടുമായി മൈഥിലി

Published : Oct 02, 2022, 01:29 PM ISTUpdated : Oct 02, 2022, 01:31 PM IST
'നിന്റെ സാന്നിദ്ധ്യം എന്നും ഞാൻ അറിയുന്നു', നിറവയറില്‍ ഫോട്ടോഷൂട്ടുമായി മൈഥിലി

Synopsis

മൈഥിലി പങ്കുവെച്ച ഫോട്ടോഷൂട്ടും കുറിപ്പും.  

മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മൈഥിലി.താൻ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത കഴിഞ്ഞ തിരുവോണ നാളിലാണ് മൈഥിലി അറിയിച്ചത്. ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്നായിരുന്നു ഇൻസ്റ്റാഗ്രാമില്‍ മൈഥിലി കുറിച്ചത്. ഇപ്പോഴിതാ മൈഥിലിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്്ങളാണ് ശ്രദ്ധ നേടുന്നത്.

എന്റെ ഏറ്റവും വലിയപ്പെട്ട കുഞ്ഞേ തുടക്കം മുതലേ ഞാന നിന്നെ ഒരുപാട് സ്‍നേഹിക്കുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് അദ്ഭങുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിദ്ധ്യം ഞാൻ അറിയുന്നുണ്ട്.  നിന്റെ ഹൃദയം മൃദുമായി മിടിക്കുന്നത് താൻ അറിയുന്നുണ്ട് എന്ന കുറിപ്പുമായാണ് മൈഥിലി ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

#Mythili

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. 2022 ഏപ്രിൽ 28നായിരുന്നു മൈഥിലി സമ്പത്തുമായി വിവാഹിതയായത്. 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടയാണ് മൈഥിലി ആദ്യമായി വെള്ളിത്തിരയിലെത്തിയത്. രഞ്‍ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായികയുമാണ് മൈഥിലി. 'ലോഹം' എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗാനം ആലപിച്ചത്. മോഹൻലാലാല്‍ നായകനായ ചിത്രമായ 'ലോഹ'ത്തില്‍ മൈഥിലി മികച്ച ഒരു കഥാപാത്രമായി എത്തുകയും ചെയ്‍തിരുന്നു.

'ചട്ടമ്പി' എന്ന ചിത്രമാണ് മൈഥിലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീനാഥ് ഭാസി ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായത്. അഭിലാഷ് എസ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഗ്രേസ് ആന്റണി നായികയാകുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ബിനു പപ്പു തുടങ്ങിയ താരങ്ങളും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തിയിരുന്നു.

Read More: ടൈഗര്‍ ഷ്‍റോഫിന്റെ നായികയാകാൻ രശ്‍മിക മന്ദാന

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍