'വന്തിയതേവനാ'യുള്ള യാത്ര ഗംഭീര അനുഭവം, നന്ദി പറഞ്ഞ് കുറിപ്പുമായി കാര്‍ത്തി

By Web TeamFirst Published Oct 2, 2022, 11:52 AM IST
Highlights

'പൊന്നിയൻ സെല്‍വൻ' യാഥാര്‍ഥ്യമാക്കിയവര്‍ക്കും വിജയമാക്കിയവര്‍ക്കും നന്ദി പറഞ്ഞ് കാര്‍ത്തി.

'പൊന്നിയിൻ സെല്‍വൻ' പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവല്‍ ആസ്‍പദമാക്കിയാണ് മണിരത്നം സിനിമ ഒരുക്കിയിരിക്കുന്നത്. വൻ താരനിര അണിനിരന്ന ചിത്രത്തില്‍ 'വന്തിയതേവനാ'യി കാര്‍ത്തിയും പ്രേക്ഷകരുടെ ഇഷ്‍ടം നേടി. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വൻ' യാഥാര്‍ഥ്യമാക്കിയവര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കാര്‍ത്തി.

'വന്തിയതേവനാ'യുള്ള ഗംഭീരമായ യാത്രയ്ക്ക് വാക്കുകളില്‍ നന്ദി പ്രകടിപ്പിക്കാനാകില്ല. ഇതുപോലൊരു ഇതിഹാസമായ 'പൊന്നിയിൻ സെല്‍വൻ' ഞങ്ങള്‍ക്ക് വേണ്ടി സൃഷ്്‍ടിച്ച കല്‍ക്കിക്ക് ആദരവോടെ ബിഗ് സല്യൂട്ട്.. ഇതുപോലൊരു അവിസ്‍മരണീയമായ മാസ്റ്റര്‍പീസ് ഒരുക്കിയതിന് മില്യണ്‍ നന്ദി മണി സാര്‍. ഇതുവരെ കാണാത്ത അതിഗംഭീര വിഷ്വലുകള്‍ നല്‍കിയ രവിവര്‍മൻ സാറിന് നന്ദി. സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാനും സംഭാഷണങ്ങള്‍ എഴുതിയ ജയദേവനും ചിത്രസംയോജനം നിര്‍വഹിച്ച എ ആര്‍ റഹ്‍മാനും കലാസംവിധായകൻ തോട്ട ഭരണിക്കുമെല്ലാം നന്ദി പറയുന്ന കാാര്‍ത്തി ഒപ്പം അഭിനയിച്ച അഭിനേതാക്കളെയും സ്‍നേഹത്തോടെ ഓര്‍ക്കുന്നു. സ്‍നേഹം കാട്ടിയ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സിനിമാ പ്രേമികള്‍ക്കുമെല്ലാം നന്ദി. എല്ലാവരില്‍ നിന്നും ലഭിക്കുന്ന സ്‍നേഹം ആവേശഭരിതനാക്കുന്നുവെന്നും കാര്‍ത്തി എഴുതിയിരക്കുന്നു.

Thank you pic.twitter.com/BKUKScXfnf

— His Highness Vanthiyathevan (@Karthi_Offl)

കാർത്തിക്ക് പുറമേ വിക്രം, ജയം രവി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More: ടൈഗര്‍ ഷ്‍റോഫിന്റെ നായികയാകാൻ രശ്‍മിക മന്ദാന

click me!