Naga Chaitanya : വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചു, പിഴയടച്ച് നാഗ ചൈതന്യ

Published : Apr 12, 2022, 04:14 PM ISTUpdated : Apr 12, 2022, 05:04 PM IST
Naga Chaitanya : വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചു, പിഴയടച്ച്  നാഗ ചൈതന്യ

Synopsis

നാഗ ചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ് (Naga Chaitanya).

നടൻ നാഗ ചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. വാഹനത്തില്‍ അനുവദനീയമല്ലാത്ത രീതിയില്‍ ബ്ലാക്ക് ഫിലിം പതിപ്പിച്ചതിനാണ് പിഴ ഈടാക്കിയത്.   715 രൂപയാണ് ഫൈൻ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.  ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ് നാഗ ചൈതന്യയില്‍ നിന്ന് പൊലീസ് പിഴ ഈടാക്കിയത് (Naga Chaitanya).

നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ റിലീസിന് ഒരുങ്ങുകയാണ്. ആമിര്‍ ഖാൻ ചിത്രം 'ലാല്‍ സിംഗ് ഛദ്ധ'യിലാണ് നാഗ ചൈതന്യയും അഭിനയിക്കുന്നത്. ഓഗസ്റ്റില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടോം ഹങ്ക്സിന്റെ ഫറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കി ആയിരുന്നു ചിത്രത്തി്നറെ ലൊക്കേഷൻ.

അദ്വേത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. ആമിര്‍ ഖാൻ പ്രൊഡക്ഷൻസ് ബാനറിലാണ് നിര്‍മാണം. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ആമിര്‍ ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ലാല്‍ സിംഗ് ഛന്ദ.

നാഗ ചൈതന്യയുടേതായി 'താങ്ക് യു' എന്ന ചിത്രം റിലീസ് ചെയ്യാനുണ്ട്. വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി സി ശ്രീരാം ചിത്ര സംയോജനം നിര്‍വഹിക്കുന്നു. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക.

Read More : കുട്ടിക്കാലത്തെ അപൂര്‍വ ഫോട്ടോകളുമായി നടി പ്രിയങ്ക ചോപ്ര

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അമ്മൂമ്മയുടെ ജന്മദിനം താൻ ആറാം വയസില്‍ ആഘോഷിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണ് പ്രിയങ്ക ചോപ്ര പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും മെഡിക്കല്‍ കരിയറും പഠനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ എന്നെ വളര്‍ത്തിയത് അമ്മമ്മയാണ്. ജീവിതത്തില്‍ ഭാഗ്യവതിയാണ് താൻ എന്നും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു. നടി പ്രിയങ്ക ചോപ്രയ്‍ക്കും ഭര്‍ത്താവ് നിക് ജോനാസിനും അടുത്തിടെ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നിരുന്നു,

കുഞ്ഞ് ജനിച്ച കാര്യം പ്രിയങ്ക ചോപ്ര തന്നെയാണ് അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ് എന്നുമായിരുന്നു പ്രിയങ്ക ചോപ്ര എഴുതിയത്. വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ പ്രിയങ്ക ചോപ്രയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.

ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018ലായിരുന്നു വിവാഹിതരായത്. ഡിസംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വളരെ നന്ദി.., വീട് വച്ചവരെയോ സ്ഥലം തന്നവരെയോ ഞാൻ ഇച്ഛിപ്പോന്ന് പറഞ്ഞിട്ടില്ല': കിച്ചു സുധി
'ചരിത്രത്തിലെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രം'; 'ധുരന്ദർ 2' വിനെ കുറിച്ച് രാം ഗോപാൽ വർമ്മ