നടന്‍ നകുല്‍ തമ്പിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

Web Desk   | Asianet News
Published : Jan 07, 2020, 09:40 AM IST
നടന്‍ നകുല്‍ തമ്പിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

Synopsis

ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്ബോഴാണ് അപകടം. 

പഴനി: നടനും നര്‍ത്തകനുമായ നകുല്‍ തമ്പിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശിയാണ് നകുല്‍. കൂടെയുണ്ടായിരുന്ന ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യനും (24) പരിക്കേറ്റിട്ടുണ്ട്. തലയ്ക്കാണ് ഇരുവര്‍ക്കും പരിക്കേറ്റിരിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്ബോഴാണ് അപകടം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഇപ്പോള്‍ ഐ.സി.യു.വിലാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ നകുല്‍ 'പതിനെട്ടാം പടി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍; 'ഭീഷ്‍മര്‍' മേക്കിംഗ് വീഡിയോ