
കീര്‍ത്തി സുരേഷ് നായികയായ പുതിയ ചിത്രമാണ് 'ദസറ'. നാനി നായകനായ ചിത്രമാണ് 'ദസറ'. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രം 110 കോടി കളക്ഷൻ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നാനി നായകനായ ചിത്രം 'ദസറ'യെ അഭിനന്ദിച്ച് മഹേഷ് ബാബു അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നു. അതിശയിപ്പിക്കുന്ന ഒരു സിനിമയാണ് 'ദസറ' എന്നും മഹേഷ് ബാബു പറയുന്നു. 'ധരണി' എന്ന കഥാപാത്രമായിട്ടാണ് നാനി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നടി നിവേദയും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തിച്ചത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന 'ധരണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 'ദസറ'യുടെ കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും 'ദസറ'യില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. കീര്‍ത്തി സുരേഷിന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും 'ദസറ'യിലേതെന്ന് നാനി പറഞ്ഞിരുന്നു. മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യായി കാഴ്‍ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറഞ്ഞു. തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 'ദസറ' മറ്റൊരു പൊൻതൂവല്‍ ആകുമെന്നും നാനി പറഞ്ഞിരുന്നു. എന്തായാലും കീര്‍ത്തി ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
Read More: 'രജനി' ഒരുങ്ങുന്നു, ഗൗരവക്കാരനായി കാളിദാസ്