ഡിറ്റക്ടീവ് നന്ദയായി നരെയ്ന്‍; 'അദൃശ്യം' തിയറ്ററുകളിലേക്ക്

By Web TeamFirst Published Nov 10, 2022, 3:53 PM IST
Highlights

വാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം. 

വാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'അദൃശ്യ'ത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. നരെയ്ന്‍ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നന്ദ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 18ന് അദൃശ്യം തിയേറ്ററുകളിൽ എത്തും. 

ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, കയൽ ആനന്ദി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് നിര്‍മ്മാണം.

മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്‍റെ തമിഴ് പേര് 'യുകി' എന്നാണ്. പവിത്ര ലക്ഷ്‍മി, കായല്‍ ആനന്ദി, ആത്മീയ രാജന്‍, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവര്‍ മലയാളം, തമിഴ് പതിപ്പുകളില്‍ അഭിനയിക്കുന്നുണ്ട്. കതിര്‍, നട്ടി നടരാജന്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവർ തമിഴ് പതിപ്പില്‍ അഭിനയിച്ചിരിക്കുന്നു.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് പാട്ടുകളും ഡോൺ വിൻസന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും , കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. പി ആർ ഒ - ആതിര ദിൽജിത്ത്.

ബോളിവുഡിനെ വീണ്ടും ഞെട്ടിച്ച് തെന്നിന്ത്യ; ബോക്സ് ഓഫീസിൽ 100 കോടി ലക്ഷ്യവുമായി 'കാന്താര'

click me!