Narain : അമ്പതാം വിവാഹ വാര്‍ഷികം, അച്ഛനും അമ്മയ്‍ക്കും ആശംസയുമായി നടൻ നരേയ്‍ൻ

Web Desk   | Asianet News
Published : Jan 26, 2022, 05:56 PM IST
Narain : അമ്പതാം വിവാഹ വാര്‍ഷികം, അച്ഛനും അമ്മയ്‍ക്കും ആശംസയുമായി നടൻ നരേയ്‍ൻ

Synopsis

മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷിക ആശംസയുമായി നടൻ നരേയ്‍ൻ.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നരേയ്‍‍‍ൻ (Narain). അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നരേയ്‍ൻ. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും നരേയ്‍ൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമ്പതാം വിവാഹ വാര്‍ഷികമാണ് നരേയ്‍ന്റെ മാതാപിതാക്കള്‍ക്ക് ഇന്ന് ആഘോഷിക്കുന്നത്.

സ്‍നേഹത്തിന്റെയും ഒരുമയുടെയും അമ്പത് വര്‍ഷങ്ങള്‍. സന്തോഷകരമായ സുവര്‍ണ വാര്‍ഷിക ആശംസകള്‍ അച്ഛാ, അമ്മ.  നിങ്ങളുടെ സ്‍നേഹം കാലത്തിനനുസരിച്ച് വളർന്നു കൊണ്ടിരിക്കട്ടേ, നിങ്ങൾക്ക് ഇനിയും ഒരുപാട് വർഷങ്ങൾ ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുകയും ചെയ്യുന്നു. താൻ എപ്പോഴും വിശ്വസിക്കുന്നതുപോലെ ഞാൻ എന്താണോ അതൊക്കെ, നിങ്ങളാണ്, മാത്രവുമല്ല വിവാഹം കഴിക്കാൻ എത്ര മനോഹരമായ ദിവസമെന്നും നരേയ്‍ൻ എഴുതിയിരിക്കുന്നു.

നരേയ്‍ൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് 'അദൃശ്യ'മാണ്. സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജുവിസ് പ്രൊഡക്ഷന്‍സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ആഷിഷ് ജോസഫാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

'അദൃശ്യം' എന്ന ചിത്രം 'യുകി' എന്ന പേരില്‍ തമിഴിലുമെത്തും. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ  സംഗീത സംവിധായകൻ. ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്‍മി, കായല്‍ ആനന്ദി, ആത്മീയ രാജന്‍, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്‍ജലി റാവു, ബിന്ദു സഞ്‍ജീവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ
ഇനി രശ്‍‌മിക മന്ദാനയുടെ മൈസ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്