Allu Arjun and Atlee : ആറ്റ്‌ലി ചിത്രത്തിൽ നായകനാകാൻ അല്ലു അർജുൻ; പ്രതിഫലം 100 കോടി ?

Web Desk   | Asianet News
Published : Jan 26, 2022, 05:49 PM ISTUpdated : Jan 26, 2022, 05:51 PM IST
Allu Arjun and Atlee : ആറ്റ്‌ലി ചിത്രത്തിൽ നായകനാകാൻ അല്ലു അർജുൻ; പ്രതിഫലം 100 കോടി ?

Synopsis

പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻAllu Arjun) നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വന്‍ വിജയം അല്ലു അര്‍ജുന്റെ താര മൂല്യത്തിന് പ്രകടമായ വര്‍ദ്ധനയാണ് നേടി കൊടുത്തിരിക്കുന്നത്. അടുത്തതായി സംവിധായകൻ ആറ്റ്‌ലിയുടെ(Atlee) ചിത്രത്തിലാണ് അല്ലു അഭിനയിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. 

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തില്‍ അല്ലുവിന് പ്രതിഫലമായി 100 കോടിയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ആറ്റ്‌ലി. ഈ വർഷം അവസാനമോ 2023 ആദ്യമോ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.

അതേസമയം, പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിം​ഗ് മാർച്ചിൽ ആരംഭിക്കും. ഫഹദ് ഫാസില്‍ വില്ലനായ് എത്തുന്ന രണ്ടാം ഭാഗത്തിന്റെ വിതരണ അവകാശത്തിനായി 400 കോടിയോളം മൈത്രി മൂവീസ് വാഗ്ദാനം ചെയ്തിരുന്നു. അടുത്തിടെ അല്ലു അര്‍ജുന് ഇന്‍സ്റ്റാഗ്രാമില്‍ 15 മില്യണ്‍ ഫോളോവേഴ്‌സ് തികഞ്ഞിരുന്നു. നിലവില്‍ തെന്നിന്ത്യയിൽ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് അല്ലു അര്‍ജുന്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്