'ജില്ലാ കളക്ടറാ'യി വേഷമിട്ടതിന്റെ ആറ് വര്‍ഷങ്ങള്‍, സ്‍പെഷലെന്ന് നയൻതാര

Published : Nov 11, 2023, 10:49 AM IST
 'ജില്ലാ കളക്ടറാ'യി വേഷമിട്ടതിന്റെ ആറ് വര്‍ഷങ്ങള്‍, സ്‍പെഷലെന്ന് നയൻതാര

Synopsis

ഓര്‍മകളുമായി നടി നയൻതാര.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു നയൻതാര. നയൻതാര മികച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് അരവും. അരം റിലീസ് ചെയ്‍തിട്ട് ആറ് വര്‍ഷം തികയുമ്പോള്‍ ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നയൻതാര.

പ്രിയപ്പെട്ട അരത്തിന്റെ ആറ് വര്‍ഷങ്ങള്‍. അരം എന്നും സ്‍പെഷലാണെന്നും നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റായി എഴുതിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് ഗോപി നൈനാറാണ്. കളക്ടര്‍ മധി വധനി ഐഎഎസായി ചിത്രത്തില്‍ നയൻതാര വേഷമിട്ടപ്പോള്‍ അരത്തിന് മികച്ച പ്രതികരണം നേടാനായിരുന്നു.

ജലദൌര്‍ലഭ്യം മൂുലം കൃഷി ചെയ്യാനാകാതെ ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന കളക്ടറുടെ കഥയാണ് നയൻതാരയുടെ അരം പറയുന്നത്. വിഘ്‍നേശ് രമേശ്, സുനു എന്നിവരും ചിത്രത്തില്‍ നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫി പീറ്റര്‍ ഹെയ്‍നായിരുന്നു.

നയൻതാര നായികയായി വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം ഇരൈവൻ ആണ്. ജയം രവി നായകനായി എത്തിയ ചിത്രം ഗോള്‍ഡ് എന്ന പേരില്‍ തെലുങ്കിലും റിലീസ് ചെയ്‍തിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. നയൻതാര നായികയായ സൈക്കോളജിക്കല്‍ ക്രൈം ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാരയും ജയം രവിയും ഒന്നിച്ചപ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ഇരൈവനായി സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചേര്‍ന്ന് ആലപിച്ച ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.

Read More: കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഷറഫുദ്ദീന്‍ നായകനാവുന്ന 'മധുവിധു'; റിലീസ് തീയതി പ്രഖ്യാപിച്ചു
'എമ്പുരാന്‍റെ സമയത്തെ ടെന്‍ഷന്‍ ഞാന്‍ കണ്ടതാണ്, പക്ഷേ ഇപ്പോള്‍'; ആന്‍റണി പെരുമ്പാവൂരിനെക്കുറിച്ച് സന്തോഷ് കുരുവിള