കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

Published : Nov 11, 2023, 08:17 AM IST
കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

Synopsis

നടൻ കാളിദാസ് ജയറാമിന്റെ നിശ്ചയത്തിന്റെ വീഡിയോയും പുറത്ത്.

മലയാളത്തിന്റെ പ്രിയപ്പെട്ട കാളിദാസ് ജയറാം വിവാഹിതനാകാൻ പോകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഡലായ തരിണി കലിംഗരായരുമായി പ്രണയത്തിലാണ് താൻ എന്ന് കാളിദാസ് ജയറാം വെളിപ്പെടുത്തിയിരുന്നു. കാളിദാസ് ജയറാമിന്റെയും തരിണി കലിംഗരായരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നടൻ കാളിദാസ് ജയറാമിന്റെ നിശ്ചയത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാളിദാസ് ജയറാം പ്രണയം വാലന്റൈൻ ഡേയിലാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹിതനാകാൻ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ അടുത്തിടെ വെളിപ്പെടുത്തിയതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡിന് കാമുകി തരിണി കലിംഗരായര്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു വിവാഹം വൈകാതെയുണ്ടാകും എന്ന് കാളിദാസ് ജയറാം വ്യക്തമാക്കിയത്. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ക്ക് ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസ് ജയറാമിനെയും അവതാരക ക്ഷണിക്കുകയായിരുന്നു. എന്താണ് നിങ്ങളുടെ ബന്ധമെന്നും തുടര്‍ന്ന് ചോദിക്കുകയായിരുന്നു അവതാരക. വിവാഹം കഴിക്കാൻ പോകുകയായിരുന്നുവെന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് കാളിദാസ് നല്‍കിയ മറുപടി. സൂര്യയുടെ ശബ്‍ദത്തില്‍ പ്രപ്പോസ് ചെയ്യുന്ന താരത്തെയും പിന്നീട് തരിണി കലിംഗരായരെ എടുത്തുയര്‍ത്തുന്നതുമൊക്കെ ഉള്‍ക്കൊള്ളിച്ച ഷി അവാര്‍ഡിന്റെ വീഡിയോ ഹിറ്റാകുകയും ചെയ്‍തു.

വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി. തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ ആയിരുന്നു പങ്കുവെച്ചിരുന്നത്. അതിനു പിന്നാലെയെത്തിയ വാലന്റൈൻ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്‍തു.

കാളിദാസ് ജയറാം നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് നക്ഷിത്തിരം നഗര്‍കിരത്' ആണ്. 'നക്ഷിത്തിരം നഗര്‍കിരത്' പാ രഞ്‍ജിത്താണ് സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. ദുഷറ വിജയനാണ് നായിക.

Read More: മാസാണ് ബാന്ദ്ര, വൈകാരികവും- റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സന്ദീപ് റെഡ്ഡിയും പ്രഭാസും ഒന്നിക്കുന്നു; 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്
'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്