Nazriya : 'അണ്ടേ സുന്ദരാനികി' റിലീസിന്, ഫോട്ടോഷൂട്ട് പങ്കുവെച്ച് നസ്രിയ

Published : Jun 03, 2022, 07:36 PM ISTUpdated : Jun 05, 2022, 04:42 PM IST
Nazriya : 'അണ്ടേ സുന്ദരാനികി' റിലീസിന്, ഫോട്ടോഷൂട്ട് പങ്കുവെച്ച് നസ്രിയ

Synopsis

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് (Nazriya).

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നസ്രിയ. നാനി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ ആദ്യമായി നസ്രിയ തെലുങ്കിലും എത്തുകയാണ്. 'അണ്ടേ സുന്ദരാനികി'  എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. ഇപ്പോഴിതാ തന്റെ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നസ്രിയ പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത് (Nazriya).

 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'യില്‍ താൻ തന്നെയാണ്  തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് അടുത്തിടെ നദിയ മൊയ്‍തു അറിയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി'യില്‍ ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.

നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത 'രാജാ റാണി' എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു.  ആര്യയാണ് രാജാ റാണി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം.  അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത 'ട്രാന്‍സിൽ' ഫഹദായിരുന്നു നായകനായി എത്തിയത്.

Read More : അന്യഗ്രഹത്തിൽ നിന്ന് ഭൂമി കാണാൻ എത്തിയ നായകന്റെ പ്രണയം, 'മൈ ലവ് ഫ്രം ദ സ്റ്റാർ' റിവ്യു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു