മലയാളികളുടെ പെങ്ങളുടെ കുട്ടികളെ പൊന്നു പോലെ നോക്കണേ പെങ്ങളെ; നിര്‍മ്മലിന്‍റെ കമന്‍റ് വൈറല്‍

Published : Aug 30, 2022, 03:27 AM IST
മലയാളികളുടെ പെങ്ങളുടെ കുട്ടികളെ പൊന്നു പോലെ നോക്കണേ പെങ്ങളെ; നിര്‍മ്മലിന്‍റെ കമന്‍റ് വൈറല്‍

Synopsis

സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തത്. നടന്‍ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിന്‍റെ ഒരു വീഡിയോയ്ക്ക് ഇട്ട കമന്‍റാണ് ഇപ്പോള്‍ വൈറലാകുന്നത്.

കോഴിക്കോട്: കേരളത്തിന്‍റെ മൊത്തം നൊമ്പരമായ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് തിങ്കളാഴ്ചയാണ് വീണ്ടും വിവാഹിതനായത്. വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. സജീഷിന്‍റെ മക്കളായ റിതുൽ, സിദ്ധാർത്ഥ്‌ എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു. 

സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തത്. നടന്‍ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിന്‍റെ ഒരു വീഡിയോയ്ക്ക് ഇട്ട കമന്‍റാണ് ഇപ്പോള്‍ വൈറലാകുന്നത്. പെങ്ങളെ…ഞങ്ങളെ(മലയാളികളുടെ)പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിര്‍മ്മല്‍ എഴുതിയത്. ഒരുപാട് പേർ നിര്‍മ്മലിന്‍റെ കമന്‍റിന് ലൈക്ക് നല്‍കിയിട്ടുണ്ട്. മക്കളെ പൊന്നുപോലെ നോക്കണേ എന്നാണ് കമന്റുകൾ കൂടുതലും.

നേരത്തെ  ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ  അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം.

എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. ലിനി മരിക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ് സജീഷ്. 

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറിയിരുന്നു. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്.

'ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നു' ; സന്തോഷം പങ്കുവെച്ച് ഷൈലജ ടീച്ചര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയേറ്ററുകളിൽ
സംവിധാനം അജിത്ത് പൂജപ്പുര; 'സിദ്ധു' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി