'ഓം ശാന്തി ഓശാന'യ്ക്ക് ശേഷം ജൂഡ്- നിവിൻ കോമ്പോ; ഒപ്പം വിജയ് സേതുപതിയും ?

Published : May 14, 2023, 08:01 AM IST
'ഓം ശാന്തി ഓശാന'യ്ക്ക് ശേഷം ജൂഡ്- നിവിൻ കോമ്പോ; ഒപ്പം വിജയ് സേതുപതിയും ?

Synopsis

2018 എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നിവിനുമായി സിനിമ ഉണ്ടാകുമെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു.

കേരളത്തിൽ 2014ൽ തരം​ഗമായി മാറിയ സിനിമയാണ് 'ഓം ശാന്തി ഓശാന'. നിവിൻ പോളിയുടെ നായികയായി നസ്രിയ എത്തിയ ചിത്രം മികച്ചൊരു എന്റർടെയ്നർ ആയിരുന്നു. ജൂഡ് ആന്റണിയുടെ ആദ്യ സംവിധാന സംരംഭകവും ഒപ്പം മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തുകാരനെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളിയും ജൂഡ് ആന്റണിയും വീണ്ടും ഒന്നിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

2018 എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നിവിനുമായി സിനിമ ഉണ്ടാകുമെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് നിവിൻ പോളിയും. 'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി', എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. 

നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിൽ നിവിനൊപ്പം വിജയ് സേതുപതിയെ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. 

അതേസമയം, 50 കോടി ക്ലബ്ബും പിന്നിട്ട് ജൂഡ് ആന്റണിയുടെ 2018 സിനിമ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയെ ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. അധിക ഷോകളും നിറഞ്ഞ സദസുകളുമായാണ് നിലവിൽ ചിത്രം പ്രദർശനം തുടരുന്നത്.  തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തിയിരുന്നു. 

രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു, ഇനി കേരളം: കർണാടക വിജയത്തിൽ ഹരീഷ് പേരടി

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ