നിവിന്‍റെ 'കനകം കാമിനി കലഹം' ഒടിടി റിലീസിന്; ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങും

Web Desk   | Asianet News
Published : Oct 15, 2021, 12:07 PM ISTUpdated : Oct 15, 2021, 12:09 PM IST
നിവിന്‍റെ 'കനകം കാമിനി കലഹം' ഒടിടി റിലീസിന്; ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങും

Synopsis

ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കൂടിയാണിത്. 

നിവിന്‍ പോളിയെ നായകനാക്കി (Nivin Pauly) രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham). കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ(ott release) റിലീസ് ചെയ്യുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യം ശരിവയ്ക്കുകയാണ് നിവിൻ പോളിയും അണിയറ പ്രവർത്തകരും. 

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും. ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിവിന്‍ പോളിയാണ് നിർമാണം.

ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കൂടിയാണിത്. അബ്സേഡ് ഹ്യൂമര്‍ (Absurd Humour) പരീക്ഷിക്കുന്ന ചിത്രമാണിത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്. അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്', ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍റെ രണ്ടാംഭാഗമായ 'Alien അളിയന്‍' എന്നിവയും രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ