'ദിനേശാ, ഒരു ഓട്ടം പോയാലോ'; ഓട്ടോ ഡ്രൈവറായി നിവിൻ പോളി; 'ഡോള്‍ബി ദിനേശന്‍' ഫസ്റ്റ് ലുക്ക്

Published : Apr 14, 2025, 10:31 PM IST
'ദിനേശാ, ഒരു ഓട്ടം പോയാലോ'; ഓട്ടോ ഡ്രൈവറായി നിവിൻ പോളി; 'ഡോള്‍ബി ദിനേശന്‍' ഫസ്റ്റ് ലുക്ക്

Synopsis

അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് "ഡോൾബി ദിനേശൻ"

യിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. 

അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് "ഡോൾബി ദിനേശൻ". നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.

ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

300 കോടിയുടെ അമരന് ശേഷം ശിവകാർത്തികേയൻ; മുരുഗദോസിന്റെ 'മദ്രാസി' റിലീസ് പ്രഖ്യാപിച്ചു

ബേബി ഗേൾ ആണ് നിവിന്‍ പോളിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ("ബേബി ഗേൾ") മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നു. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെൺകുട്ടിയാണ് ബേബി ഗേളായി എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റാപ്പന്‍ ചന്ദന്‍ ഷെട്ടി നായകന്‍; 'വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ' തിയറ്ററുകളിലേക്ക്
'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍