ബേബി ഗേൾ സെറ്റിൽ നിവിൻ പോളി; 15 ദിവസം പ്രായമായ രുദ്രയെ കയ്യിലേന്തി താരം, വരവേറ്റ് അരുൺ വർമ്മ

Published : Apr 14, 2025, 07:16 PM ISTUpdated : Apr 14, 2025, 07:21 PM IST
ബേബി ഗേൾ സെറ്റിൽ നിവിൻ പോളി; 15 ദിവസം പ്രായമായ രുദ്രയെ കയ്യിലേന്തി താരം, വരവേറ്റ് അരുൺ വർമ്മ

Synopsis

ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നുണ്ട്.

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം ബേബി ഗേളിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുകയാണ്. ഇന്നിതാ ചിത്രത്തിലെ നായകൻ നിവിൻ പോളി ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. വണ്ണമൊക്കെ കുറച്ച് സ്റ്റൈലിഷ് ലുക്കിൽ സുന്ദരനായാണ് താരത്തിന്റെ തിരിച്ചുവരവ്. നേരത്തെ സോഷ്യൽ മീഡിയയിൽ പുറത്തുവന്ന നിവിൻ പോളിയുടെ പുതിയ ഗെറ്റപ്പ് ആരാധകാരെ ആവേശത്തിലാഴ്ത്തിയിരുന്നു. 

വാദ്യമേളങ്ങളോടെ സംവിധായകൻ അരുൺ വർമ്മ നിവിൻ പോളിയെ പൂമാലയിട്ട് സ്വീകരിച്ചു. അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും സന്നിഹിതരായിരുന്നു. ഈ ചിത്രത്തിൽ "ബേബി ഗേൾ" ആയി എത്തുന്നത് പ്രൊഡക്ഷൻ ഇൻ ചാർജ് ആയ അഖിൽ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെൺകുട്ടിയാണ്. സെറ്റിൽവെച്ച് നിവിൻ പോളി "ബേബി ഗേളിനെ" തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയത് മനോഹരമായ ഒരു വിഷു കാഴ്ച്ച തന്നെയായിരുന്നു.

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് "ബേബി ഗേൾ". മാജിക് ഫ്രെയിംസിന്റെ എല്ലാമായ ലിസ്റ്റിൻ സ്റ്റീഫനെ സംബന്ധിച്ച് ആദ്യ ചിത്രവും സൂപ്പർ ഹിറ്റുമായ ട്രാഫിക്കിന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടിയുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ.

ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻ നിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ് ആണ്.

ജിംഖാന പിള്ളേർ സുമ്മാവാ..; എതിരാളികളെ വിറപ്പിച്ച് നസ്ലെൻ; 4 ദിവസത്തില്‍ 20 കോടിയോളം നേടി ആലപ്പുഴ ജിംഖാന

എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ. സംഗീതം - ജേക്സ് ബിജോയ്. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ -സന്തോഷ് പന്തളം. പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ്അ സ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ.  അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ.  പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി.പ്രൊമോഷൻ കൺസ്ൾട്ടന്റ് വിപിൻ കുമാർ. വി. ഡിജിറ്റൽ പ്രൊമോഷൻസ് ആഷിഫ് അലി. അഡ്വർടൈസിംഗ് - ബ്രിങ്ഫോർത്ത്. തിരുവനന്തപുരവും കൊച്ചിയുമാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെയിലിൽ നിവിന്റെ ആധിപത്യം, ഒന്നാമനായത് 1100 കോടി പടത്തെ കടത്തിവെട്ടി ! 24 മണിക്കൂറിലെ ബുക്കിം​ഗ് കണക്ക്
ഇനി ചിരഞ്‍ജീവി നായകനായി വിശ്വംഭര, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്