
മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിക്കുന്ന ഒരു പുത്തൻ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19 വൈകുന്നേരം ആറ് മണിക്കാണ് ഗാനം പ്രേക്ഷകരുടെ മുന്നിലെത്തും.
ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്.
ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും. ടീസറിലെ നിവിന്റെ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു.
അതേസമയം, മലയാളി ഫ്രം ഇന്ത്യ ആണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം: ആസിഫ് അലിക്കൊപ്പം 'അമ്മ'
വര്‍ഷങ്ങള്‍ക്കു ശേഷം എന്നൊരു സിനിമയിലും നിവിന്‍ അഭിനയിച്ചിരുന്നു. ധ്യാനും പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസന്‍ ആയിരുന്നു. ഏഴ് കടൽ ഏഴ് മലൈ ആണ് നിവിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..