
മലയാളത്തിന്റെ പ്രിയനടനാണ് മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ആണ്. ഇന്നും വ്യത്യസ്തതകൾക്ക് പുറകെ പോകുന്ന മമ്മൂട്ടി ഓരോ കലാകാരന്മാർക്കും പ്രചോദനം ആണ്. സിനിമയ്ക്ക് ഉള്ളിലുള്ളവർ തന്നെ അദ്ദേഹത്തെ ആരാധനയോടെ നോക്കിക്കാണുന്നത് നമ്മൾ കാണുന്നതാണ്. അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ച് നടൻ നിവിൻ പോളി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ഇന്റസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതൽ അങ്ങനെ തന്നെ. വളരെ പ്രചോദനമായിട്ടുള്ള ആളാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും അക്കാര്യം ഞാൻ തുറന്നു പറഞ്ഞിട്ടുമുണ്ട്. സിനിമയിലേക്ക് വരാൻ എനിക്ക് പ്രചോദനമായതും മമ്മൂക്ക തന്നെയാണ്", എന്നാണ് നിവിൻ പോളി പറഞ്ഞത്. മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
ഏതാനും നാളുകൾക്ക് മുൻപ് മമ്മൂട്ടിയുടെ ഒരു ബയോപിക് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം ജൂഡ് ആന്റണി പറഞ്ഞിരുന്നു. നിവിൻ ആകും നായകനെന്നും സംവിധായകൻ അറിയിച്ചതാണ്. ഇക്കാര്യത്തെ കുറിച്ചും നിവിൻ സംസാരിക്കുന്നുണ്ട്. "ആ ഒരാഗ്രഹത്തിന്റെ പുറത്ത് പണ്ട് മമ്മൂക്കയെ അപ്രോച്ച് ചെയ്തിരുന്നു. മമ്മൂക്കയ്ക്ക് ഇപ്പോൾ അതിൽ താൽപര്യം ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്. 2018 സിനിമ കഴിഞ്ഞിട്ടും ജൂഡ് മമ്മൂക്കയോട് സംസാരിച്ചെന്ന് തോന്നുന്നു. അത് മമ്മൂക്കയാണല്ലോ തീരുമാനിക്കേണ്ടത്. ഇപ്പോൾ വേണ്ടാന്ന് പറഞ്ഞ് ഇരിക്കയാണ് അദ്ദേഹം", എന്നാണ് നിവിൻ പറഞ്ഞത്.
മോഹൻലാൽ സാർ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് കണ്ടത് 50 തവണ: പുകഴ്ത്തി തമിഴ് സംവിധായകന്‍
കഴിഞ്ഞ വർഷം മെയ്യിൽ ആണ് മമ്മൂട്ടിയുടെ ബയോപിക്കിനെ കുറിച്ച് ജൂഡ് ആന്റണി തുറന്നു പറഞ്ഞത്. പലതവണ ചോദിച്ചിട്ടും വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ടാ എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് അന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. നിവിന് പകരം ദുൽഖറിനെ വച്ച് സിനിമ ചെയ്യാനും താൻ തയ്യാറാണെന്നും എന്നെങ്കിലും അദ്ദേഹം പച്ചക്കൊടി വീഴും എന്ന പ്രതീക്ഷയിൽ ആണെന്നും ജൂഡ് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ