മേൽവിലാസമേ മാറുന്നുള്ളു, പേര് ഒരിക്കലും മാറില്ല; പൂജപ്പുര രവി പൂജപ്പുര വിടുന്നു

Published : Dec 18, 2022, 05:59 PM ISTUpdated : Dec 18, 2022, 06:04 PM IST
മേൽവിലാസമേ മാറുന്നുള്ളു, പേര് ഒരിക്കലും മാറില്ല; പൂജപ്പുര രവി പൂജപ്പുര വിടുന്നു

Synopsis

മറയൂരിലേക്ക് താമസം മാറിയാലും മരണം വരെയും പേരിൽ പ്രിയനാട് എന്നുമുണ്ടാകുമെന്ന് നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം:  പേരിനൊപ്പം നാടിനെ ചേർത്തുപിടിച്ച നടൻ പൂജപ്പുര രവി മറയൂരിലേക്ക് താമസം മാറുന്നു. മറയൂരില്‍ മകള്‍ ലക്ഷ്മിയോടൊപ്പമാകും പൂജപ്പുര രവിയുടെ ഇനിയുള്ള താമസം. മറയൂരിലേക്ക് താമസം മാറിയാലും മരണം വരെയും പേരിൽ പ്രിയനാട് എന്നുമുണ്ടാകുമെന്ന് നടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബുധനാഴ്ച മുതലാണ് പുജപ്പുരയിലെ വീട്ടിൽ നിന്നും രവി താമസം മാറുന്നത്. മകനും കുടുംബവും ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് പൂജപ്പുര രവി മകൾക്കൊപ്പം മറയൂരിലേക്ക് താമസം മാറുന്നത്. 

സിനിമാ നാടക മേഖലയിൽ രവിമാരെ കൊണ്ട് കാൽ തട്ടിനടക്കാനാവാതെ വന്നപ്പോഴാണ് രവി പൂജപ്പുര രവിയായത്. ഹാസ്യകഥാപാത്രങ്ങളും വില്ലൻവേഷങ്ങളും അഭിനയിച്ച് വേറിട്ട ശബ്ദത്തിൽ അദ്ദേഹം  മലയാളസിനിമയിൽ തിളങ്ങി നിന്നു. പല തലമുറകൾക്കൊപ്പം സിനിമയിൽ അഭിനയിച്ചു. വേലുത്തമ്പി ദളവയിലൂടെയാണ് സിനിമയിലെത്തിയത്. വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു. 

പൂജപ്പുര യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേം കുമാർ  വീട്ടിലെത്തി. സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത് അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലെ വേഷമാണ്.  2016ൽ ഗപ്പി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.

'രഞ്ജിത്തിന്റെ മടമ്പിത്തരത്തിനെതിരെ ഉള്ള പ്രതിഷേധം'; കൂവിയും കുരച്ചും ഹരീഷ് പേരടി- വീഡിയോ

നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയറോളുകളാണ് ചെയ്തിരുന്നത്. ഏതു റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആക്ടറാണ് അദ്ദേഹം. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 1992ൽ ഇറങ്ങിയ "കള്ളൻ കപ്പലിൽതന്നെ" എന്ന സിനിമയിലെ സുബ്രമണ്യം സ്വാമി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ