1100 കോടി കടന്ന് കൽക്കി, ആവേശമുണർത്താൻ പ്രഭാസിന്റെ പുതിയ ചിത്രം, 'ദി രാജാ സാബ്' ഗ്ലിംപ്സ്

Published : Jul 29, 2024, 07:16 PM IST
1100 കോടി കടന്ന് കൽക്കി, ആവേശമുണർത്താൻ പ്രഭാസിന്റെ പുതിയ ചിത്രം, 'ദി രാജാ സാബ്' ഗ്ലിംപ്സ്

Synopsis

നാ​ഗ് അശ്വന്റെ പ്രഭാസ് ചിത്രം കൽക്കി 2898 എഡി വിജയകരമായി പ്രദർശനം തുടരുകയാണ്.

റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി രാജാ സാബ്'ന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ​ഗാനത്തിൽ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയറ്ററുകളിലെത്തും. 

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 

നിലവിൽ 40% ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിക്കുന്നത്. തമൻ എസ് സം​ഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽകണ്ണനാണ്. 

ഫാമിലി എൻ്റർടെയ്‌നർ 'പ്രതി റോജു പാണ്ഡഗെ', റൊമാൻ്റിക് കോമഡി 'മഹാനുഭാവുഡു' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി രാജാ സാബ്'. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

സിതേഷ് സി ഗോവിന്ദിന്റെ കന്നഡ ചിത്രം; അവതരിപ്പിക്കാൻ ജിയോ ബേബി

അതേസമയം, നാ​ഗ് അശ്വന്റെ പ്രഭാസ് ചിത്രം കൽക്കി 2898 എഡി വിജയകരമായി പ്രദർശനം തുടരുകയാണ്. ജൂലൈ 25വരെയുള്ള കണക്ക് പ്രകാരം ആഗോളതലത്തില്‍ കല്‍ക്കി 1100 കോടിയില്‍ അധികം രൂപ നേടി കഴിഞ്ഞു. ഔദ്യോ​ഗിക കണക്കാണിത്.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്