'പ്രൊജക്റ്റ് കെ' ടൈം ട്രാവല്‍ സിനിമയല്ല, അഭ്യുഹങ്ങളില്‍ പ്രതികരിച്ച് സംഭാഷണ രചയിതാവ്

Published : Jan 01, 2023, 12:07 PM ISTUpdated : Jan 05, 2023, 01:17 PM IST
'പ്രൊജക്റ്റ് കെ' ടൈം ട്രാവല്‍ സിനിമയല്ല, അഭ്യുഹങ്ങളില്‍ പ്രതികരിച്ച് സംഭാഷണ രചയിതാവ്

Synopsis

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് സംഭാഷണ രചയിതാവ്.

പ്രഭാസിന്റേതായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് 'പ്രൊജക്റ്റ് കെ'. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്നു. ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ടൈം ട്രാവല്‍ ഘടകങ്ങള്‍ ഉള്ള ചിത്രമായിരിക്കും 'പ്രൊജക്റ്റ് കെ' എന്നാണ് പ്രചരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല 'പ്രൊജക്റ്റ് കെ' എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ.  ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് 'പ്രൊജക്റ്റ് കെ'യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് 'പ്രൊജക്റ്റ് കെ'.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാറും' പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഇതിഹാസ കാവ്യമായ 'രാമായണ'ത്തെ ആസ്‍പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രമാണ് 'ആദിപുരുഷ്'.  ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  2023 ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'.

Read More: 'ചോദിക്കേണ്ടത് അയാളോട് ഞാൻ ചോദിച്ചോളാം', ആകാംക്ഷ വര്‍ദ്ധിപ്പിച്ച് 'എലോണ്‍' ട്രെയിലര്‍

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ