കെജിഎഫില്‍ മുഴങ്ങിയ ശബ്‍ദം സലാറിലുമുണ്ടാകും, ഇതാണ് ആ സര്‍പ്രൈസ്

Published : Nov 01, 2023, 10:29 AM IST
കെജിഎഫില്‍ മുഴങ്ങിയ ശബ്‍ദം സലാറിലുമുണ്ടാകും, ഇതാണ് ആ സര്‍പ്രൈസ്

Synopsis

പ്രഭാസിന് മികവേകാൻ ആ ശബ്‍ദവും.

പ്രതീക്ഷകളുടെ ചിറുകകളിലാണ് പ്രഭാസിന്റെ സലാര്‍. ആ ചിറകുകള്‍ വിടര്‍ത്തി പറന്നുയരുമ്പോള്‍ ചിത്രം വൻ വിസ്‍മയമാകുമെന്നാണ് പ്രതീക്ഷ. സലാര്‍ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ ഓരോന്നായി പേരിനൊപ്പം ചേര്‍ക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. പ്രഭാസിന്റ സലാറിന്റെ ഒരു അപ്‍ഡേറ്റ് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

സലാര്‍ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. തെലുങ്കിന് പുറത്ത് പ്രഭാസിന് ആരായിരിക്കും സിനിമയില്‍ ശബ്‍ദം നല്‍കുക എന്നത് കൗതുകമുള്ളതാണ്. കന്നഡയില്‍ പ്രഭാസിന് ശബ്‍ദം നല്‍കാൻ താരത്തെ കണ്ടെത്തിക്കഴിഞ്ഞു എന്നാണ് പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍. വസിഷ്‍ഠ എൻ സിംഹയായിരിക്കും സലാര്‍ സിനിമയില്‍ പ്രഭാസിന് ശബ്‍ദം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.

വസിഷ്‍ഠ സിൻഹയുടെ ശബ്‍ദം എന്തായാലും താരത്തിന് യോജിക്കും എന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പ്രകടനത്തിലൂടെ മാത്രമല്ല ശബ്‍ദത്തിലൂടെയും നിവവധി സിനിമകളില്‍ അടയാളപ്പെട്ട നടനാണ് വസിഷ്‍ഠ സിൻഹ. സംവിധായകൻ പ്രശാന്ത് നീലിന്റെ കെജിഎഫ് സിനിമയില്‍ നിര്‍ണായക വേഷത്തില്‍ വസിഷ്‍ഠ സിൻഹ എത്തുകയും ചെയ്‍തിരുന്നു. അതിനാല്‍ വസിഷ്‍ഠയുടെ ശബ്‍ദം പ്രഭാസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രശാന്ത് നീല്‍ സലാറില്‍ ഫലപ്രദമായി ഉപയോഗിക്കും എന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ശ്രുതി ഹാസനാണ് സലാറിലെ നായിക. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും പ്രധാനപ്പെട്ട കഥാപാത്രമായി സലാറിലുണ്ട്. വരദരാജ് മാന്നാറായിട്ടാണ് പൃഥ്വിരാജ് സലാറിലെത്തുക. വില്ലനായി എത്തുക മധു ഗുരുസ്വാമിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുറും നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Read More: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ