മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?

Published : Nov 01, 2023, 10:06 AM IST
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?

Synopsis

മോഹൻലാലും മമ്മൂട്ടിയും നായകരായി ആലോചിച്ച സിനിമയാണ് ഹലോ മായാവി.

മോഹൻലാലിന്റെ ഒരു ഹിറ്റ് കോമഡി ചിത്രമായിരുന്നു ഹലോ. മോഹൻലാല്‍ നിറഞ്ഞാടിയ ഹലോ ചിരിവിരുന്നായിരുന്നു. റാഫി മെക്കാര്‍ട്ടിനായിരുന്നു ഹലോയുടെ സംവിധാനം. മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കിയ ചിത്രം മായാവിയും പ്രേക്ഷകരെ ചിരിപ്പിച്ച് വശംകെടുത്തി. മായാവിയും വൻ ഹിറ്റായി മാറി. മോഹൻലാലും മമ്മൂട്ടിയും ഹലോ മായാവിയെന്ന സിനിമയില്‍ ഒന്നിച്ച് എത്തിയാലുള്ള ആവേശം ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അങ്ങനെ ഒരു ആലോചന നടന്നില്ലെങ്കിലും സിനിമ പിന്നീട് ഉപേക്ഷിച്ചെങ്കിലും ആരാധകര്‍ ഇപ്പോഴും ഹലോ മായാവിക്കായി കാത്തിരിക്കുന്നുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

ഹലോ മായാവി എന്ന സിനിമ സംവിധായകൻ ഷാഫി ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചതോടെയാണ് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്. ലാലേട്ടനെയും മമ്മൂക്കയെയും വെച്ച് ഒരു സിനിമ ഹലോ മായാവി എന്ന പേരില്‍ ആലോചിച്ചിരുന്നു എന്ന് സംവിധായകൻ ഷാഫി ഗൃഹലക്ഷ്‍മിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. രണ്ട് പേരും വണ്‍ലൈൻ കേട്ട് സിനിമയ്‍ക്ക് സമ്മതം മൂളിയതാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശി കാരണം സിനിമ നടന്നില്ല, ഹലോ മായാവി മികച്ച ഒരു സിനിമയായി മാറുമാാഫി ഓര്‍ക്കുന്നു.

മോഹൻലാലിന്റെ ഹലോയ്‍ക്കായി റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥയും എഴുതിയത്. മോഹൻലാല്‍ രസികനായ ഒരു വക്കീല്‍ കഥാപാത്രമായിട്ടാണ് ഹലോയിലെത്തിയത്. കോടതിയില്‍ അല്ലാതെ രസകരമായ ശ്രമങ്ങളിലൂടെ കേസ് തെളിയിക്കുകയാണ് മോഹൻലാലിന്റെ അഡ്വ. ശിവരാമൻ നമ്പ്യാര്‍. ചിരിയൊരുക്കാൻ ജഗതിയും മോഹൻലാലിനൊപ്പം ഹലോയിലുണ്ടായിരുന്നു.

റാഫി മെക്കാര്‍ട്ടിനായിരുന്നു മമ്മൂട്ടിയുടെ മായാവിയുടെ തിരക്കഥ എഴുതിയത്. നായകനായ മഹിയായി മമ്മൂട്ടി ഷാഫിയുടെ സംവിധാനത്തില്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചു മറിഞ്ഞു. ആക്ഷനും പ്രാധാന്യമുള്ള ഒരു രസികൻ ചിത്രമായിരുന്നു മായാവി. സുരാജ് വെഞ്ഞാറമൂടും മമ്മൂട്ടിക്കൊപ്പം മായാവിയിലുണ്ടായിരുന്നു.

Read More: 'മുഴുവനായും ആഗ്രഹം നിറവേറ്റാനായില്ല', പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റുമായി നാഗ് അശ്വിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ