അമ്പമ്പോ വമ്പൻ റെക്കോര്‍ഡ്, സലാറിന്റെ ഒടിടി റൈറ്റ്‍സ് വിറ്റതും വൻ തുകയ്‍ക്ക്

Published : Nov 07, 2023, 09:07 AM IST
അമ്പമ്പോ വമ്പൻ റെക്കോര്‍ഡ്, സലാറിന്റെ ഒടിടി റൈറ്റ്‍സ് വിറ്റതും വൻ തുകയ്‍ക്ക്

Synopsis

സലാര്‍ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

സലാര്‍ ആവേശം നിറയുകയാണ്. പ്രഭാസ് നായകനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കേരളത്തിലടക്കം സലാറില്‍ പ്രതീക്ഷകള്‍ ഉണ്ടാകുന്നത് സംവിധായകൻ കെജിഎഫിലൂടെ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് നീലാണ് എന്നതിനാലുമാണ്. പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന സലാറിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ച തുക സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നതിനാല്‍ റെക്കോര്‍ഡുമാണ്.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ  തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ നിന്ന് മനസിലാകുന്നത്.

പ്രഭാസിന്റെ ബാഹുബലിയും പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള കെജിഎഫും കേരളത്തില്‍ വൻ സ്വീകാര്യത ലഭിച്ച സാഹചര്യത്തില്‍ പുതുതായി എത്തുന്ന സലാറും ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. കളക്ഷൻ റെക്കോര്‍ഡ് തിരുത്തുന്ന ഒരു ചിത്രമാകും സലാര്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുറും.

Read More: ദുല്‍ഖര്‍ ഇനി ഉലകനായകൻ കമല്‍ഹാസനൊപ്പം, ഇതാ വമ്പൻ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്