Sita Ramam : 'രാജ്യത്തെ സുന്ദരനായ നടന്മാരിൽ ഒരാൾ'; ദുൽഖർ സൂപ്പർ സ്റ്റാറെന്ന് പ്രഭാസ്

Published : Aug 04, 2022, 11:49 AM IST
Sita Ramam : 'രാജ്യത്തെ സുന്ദരനായ നടന്മാരിൽ ഒരാൾ'; ദുൽഖർ സൂപ്പർ സ്റ്റാറെന്ന് പ്രഭാസ്

Synopsis

സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പറയുകയാണ് നടൻ പ്രഭാസ്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രമാണ് 'സീതാ രാമം'(Sita Ramam). ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍  അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്. രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പറയുകയാണ് നടൻ പ്രഭാസ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റിലായിരുന്നു താരത്തിന്റെ പ്രതികരണം. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ പ്രഭാസിന് ആദ്യ ടിക്കറ്റും കൈമാറിയിരുന്നു.

പ്രഭാസിന്റെ വാക്കുകൾ ഇങ്ങനെ

സിനിമയുടെ ട്രെയിലർ അസാധാരണമായി തോന്നുന്നു. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. 'മഹാനടി' എത്ര മികച്ച ചിത്രമാണ്. ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. എനിക്ക് സിനിമ കാണണമെന്നേയുള്ളൂ. ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയകഥയ്‌ക്കൊപ്പം ഒരു യുദ്ധ സീക്വന്‍സും ചിത്രത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നു. ഇതൊരു പ്രണയകഥ മാത്രമല്ല, സിനിമയില്‍ മറ്റ് ഘടകങ്ങളുണ്ട്. ഹാനു രാഘവപുഡിയുടെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മനോഹരമായ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമ കവിത പോലെയാണ്. ഇന്‍ഡസ്ട്രിയില്‍ നമുക്കുള്ള ഏറ്റവും മനോഹരമായ സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. 

റൊമാന്റിക് ഹീറോ വിളി വേണ്ട ; 'സീതാരാമം' അവസാന പ്രണയ ചിത്രമെന്ന് ദുൽഖർ

1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്.  പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ