ബജറ്റ് 75 കോടി ? 'കത്തനാരി'ന് മുന്നിൽ ആരെല്ലാം മുട്ടുമടക്കും ? ജയസൂര്യ കാത്തുവച്ചിരിക്കുന്നത് ബ്രഹ്മാണ്ഡം !

Published : Apr 04, 2024, 06:13 PM IST
ബജറ്റ് 75 കോടി ? 'കത്തനാരി'ന് മുന്നിൽ ആരെല്ലാം മുട്ടുമടക്കും ? ജയസൂര്യ കാത്തുവച്ചിരിക്കുന്നത് ബ്രഹ്മാണ്ഡം !

Synopsis

2023 ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച ചിത്രം.

തര സിനിമാ ഇൻഡസ്ട്രികളെ കൊണ്ട് കയ്യടിപ്പിക്കുന്ന മലയാള സിനിമയിൽ ഇനി വരാനിരിക്കുന്നത് ഒരുപിടി വമ്പൻ ചിത്രങ്ങളാണ്. അക്കൂട്ടത്തിലെ പ്രധാന സിനിമയാണ് കത്തനാർ. എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന ജയസൂര്യ എന്ന നടന്റെ കരിയർ ബെസ്റ്റ് സിനിമയാകും ഇതെന്ന് ഏവരും വിധിയഴുതുന്ന സിനിമയിലെ പുത്തൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. 

കത്തനാരിൽ പ്രധാന വേഷത്തിൽ എത്തുന്ന നടൻ പ്രഭുദേവയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം പ്രഭുദേവയുടെ പിറന്നാൾ ആയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. സൈനികനോ, രാജാവോ, യോദ്ധാവോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രഭുദേവ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ശക്തമായൊരു കഥാപാത്രമാകും ഇതെന്ന് പോസ്റ്റർ ഉറപ്പിക്കുന്നുണ്ട്. എന്തായാലും പൃഥ്വിരാജിന്റെ ഉറുമി എന്ന ചിത്രത്തിന് ശേഷം പ്രഭുദേവ അവതരിപ്പിക്കുന്ന ശക്തമായ വേഷം ആകും കത്തനാരിലേത്. 

റോജിൻ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയാണ് കത്തനാർ. രണ്ട് ഭാ​ഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് സിനിമ എന്ന ലേബലിൽ എത്തുന്ന ചിത്രത്തിന്റെ ബജറ്റ് 75കോടിയോളം ആണെന്ന് ഐഎംഡിബി റിപ്പോർട്ട് ചെയ്യുന്നത്. കത്തനാരായി ജയസൂര്യ അഭിനയിക്കുമ്പോൾ നായിക വേഷത്തിൽ എത്തുന്നത് അനുഷ്ക ഷെട്ടിയാണ്. 

'വരുന്നവർ വാടാ..'; കേരളത്തിൽ 2018ന്റെ തട്ട് താണുതന്നെ, നെഞ്ചുവിരിച്ച് പുലിമുരുകനും; പണംവാരി പടങ്ങളിതാ..

2023 ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്  36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള കൂറ്റൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. സിനിമ ഈ വർഷം ക്രിസ്മസിനോ അതിന് മുന്നെയോ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം. എന്തുതന്നെ ആയാലും മലയാള സിനിമ പ്രേമികൾ ഈ ബ്രഹ്മണ്ഡ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഉറപ്പാണ്.  

PREV
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്