പാട്ട്, അടി, ആട്ടം; സെലിബ്രേഷൻ മോഡിൽ 'പേട്ട റാപ്പ്' ടീസർ, കളർഫുൾ എന്റർടെയ്നറുമായി പ്രഭുദേവ

Published : Jun 22, 2024, 03:47 PM IST
പാട്ട്, അടി, ആട്ടം; സെലിബ്രേഷൻ മോഡിൽ 'പേട്ട റാപ്പ്' ടീസർ, കളർഫുൾ എന്റർടെയ്നറുമായി പ്രഭുദേവ

Synopsis

ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

സ് ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ട റാപ്പ്' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. പ്രഭുദേവ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം പാട്ടിനും ഡാൻസിനും ആക്ഷനും പ്രധാന്യം നൽകുന്ന കളർഫുൾ എന്റർടെയ്നർ ആണെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

കളർഫുൾ എന്റര്‍ടെയ്‍നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി ഇമ്മൻ ആണ്. ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 64 ദിവസങ്ങൾ നീണ്ട ചിത്രീകരണം ആണ് അവസാനിച്ചത്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി കെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് നിഷാദ് യൂസഫ്, ആർട്ട് ഡയറക്ടർ എ  ആർ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് എസ്, ശശികുമാർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റിയ എസ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അബ്ദുൽ റഹ്‍മാന്‍, കൊറിയോഗ്രാഫി ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് വിവേക് , മധൻ ഖാർഗി, വി എഫ് എക്സ് എഫെക്റ്റ്സ് ആൻഡ് ലോജിക്സ് , ക്രിയേറ്റിവ് സപ്പോർട്ട് സഞ്ജയ് ഗസൽ, കോ ഡയറക്ടർ അഞ്ജു വിജയ്, ഡിസൈൻ യെല്ലോ ടൂത്ത്, സ്റ്റിൽസ് സായ് സന്തോഷ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

നൂറോളം തിയറ്ററുകൾ, അഞ്ചാം വാരത്തിലേക്ക് മമ്മൂട്ടിയുടെ 'ടർബോ'

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും