Asianet News MalayalamAsianet News Malayalam

നൂറോളം തിയറ്ററുകൾ, അഞ്ചാം വാരത്തിലേക്ക് മമ്മൂട്ടിയുടെ 'ടർബോ'

11 ദിവസം കൊണ്ട് ടർബോ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. 

actor mammootty movie Turbo entering fifth week, box office
Author
First Published Jun 21, 2024, 5:48 PM IST

മ്മൂട്ടി നായകനായി എത്തിയ ആക്ഷൻ ചിത്രം ടർബോ അഞ്ചാം വാരത്തിലേക്ക്. ഇതോട് അനുബന്ധിച്ചുള്ള തിയറ്റര്‍ ലിസ്റ്റ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടു. അഞ്ചാം വാരത്തിൽ കേരളത്തിൽ മാത്രം നൂറ്റി പത്തോളം തിയറ്ററുകൾ ടർബോയ്ക്ക് ഉണ്ട്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. 

മെയ് 24ന് ആണ് ടർബോ തിയറ്ററിൽ എത്തിയത്.  2 മണിക്കൂർ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മാസ് ആക്ഷന്‍ വിഭാ​ഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തിയത് എന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടര്‍ബോ നേടിയത്.

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

വിജയക്കുതിപ്പ്, 'മഹാരാജ' രാജവാഴ്ച തുടരുന്നു; ആറ് ദിനത്തിൽ കോടികൾ വാരിക്കൂട്ടി 'മക്കൾ സെൽവൻ' പടം

അതേസമയം, കഴിഞ്ഞ ദിവസം ടർബോയുടെ അറബിക് വെർഷൻ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു. 11 ദിവസം കൊണ്ട് ടർബോ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios