
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തുറന്നു പറച്ചിലുകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. പല മുൻനിര നടന്മാർക്കും സംവിധായകർക്കും എതിരെ ആരോപണങ്ങളുമായി നിരവധി പേർ രംഗത്ത് എത്തി. ആദ്യം നടിമാരാണ് തുറന്നു പറച്ചിലുകള്‍ നടത്തിയതെങ്കില്‍, പിന്നാലെ തങ്ങൾക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് നടന്മാരും എത്തി. ഈ അവസരത്തിൽ സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായൊരു മോശം അനുഭവത്തെ പറ്റി പറയുകയാണ് നടൻ പ്രശാന്ത് അലക്സാണ്ടർ.
സ്കൂളിൽ പഠിക്കുമ്പോൾ സീനിയേഴ്സ് തന്റെ മാറിടത്തിൽ കയറിപ്പിടിച്ചുവെന്നും അത് തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നും പ്രശാന്ത് അലക്സാണ്ടർ പറയുന്നു. എബിസി സിനി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ വെളിപ്പെടുത്തലുകൾ. ലൊക്കേഷനിലെ ദുരനുഭവങ്ങൾ എന്തുകൊണ്ട് അഭിനേത്രികൾ തുറന്നു പറയുന്നില്ലെന്ന് ചോദിച്ചാൽ അവരുടെ മാനസിക അവസ്ഥയാണത്. എങ്ങനെ പ്രതികരിക്കണമെന്ന് ചിലപ്പോൾ അവർക്ക് അറിയില്ലായിരിക്കും. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത് ജീവിതത്തിൽ ആദ്യമായിരിക്കുമെന്നും പ്രശാന്ത് പറയുന്നുണ്ട്.
"ചെറുപ്പത്തിൽ നല്ല വണ്ണം ഉണ്ടായിരുന്നു എനിക്ക്. നമ്മുടെ ക്ലാസുകളിൽ ഇരുന്നല്ലല്ലോ പരീക്ഷകൾ എഴുതുന്നത്. സീനിയേഴ്സ് നമുക്കൊപ്പം ഉണ്ടാകും. രണ്ട് സൈഡിലും പത്താം ക്ലാസിലെ ചേട്ടന്മാരും നടുക്ക് ഏഴാം ക്ലാസിലെ ഞാനും. എന്നെ കാണുന്നതും അവരെന്റെ മാറിടത്തിൽ കേറിപ്പിടിക്കും. വണ്ണം ഉള്ളവരെ കാണുമ്പോൾ അവർക്ക് ഒരു സന്തോഷം. ആദ്യദിവസം അവരെന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വേദനിച്ച് തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ല അവരുടെ തമാശയാണെന്ന് മനസിലായത്. എനിക്ക് പിന്നീട് പരീക്ഷ എഴുതാൻ പേടിയായി. ആ ക്ലാസിനകത്ത് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി. ഇക്കാര്യം പറയാൻ വേണ്ടി സ്റ്റാഫ് റൂം വരെ നടക്കും. പക്ഷേ വേറെ കുറെ കാര്യങ്ങൾ ആകും എന്റെ മനസിൽ. പിന്നീട് ഉണ്ടാകുന്ന കാര്യങ്ങളെ പറ്റി. അതുകൊണ്ട് പറയില്ല. ചേട്ടന്മാർ ഇതാവർത്തിക്കുമ്പോൾ ഞാൻ അത് സഹിക്കുമായിരുന്നു. ഇതെനിക്ക് വലിയൊരു ട്രോമയാണ് നൽകിയത്. ഞാൻ വീക്ക് അല്ലെന്ന് കാണിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വം ആയിരുന്നു. അങ്ങനെ ശ്രമിച്ച് ശ്രമിച്ച് ആ സ്കൂളിലെ ലീഡർ ആയിട്ടാണ് ഇറങ്ങിയത്. എന്ന് കരുതി ഞാൻ ലീഡറായപ്പോൾ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന് പോയി നോക്കിയിട്ടൊന്നും ഇല്ല. പക്ഷേ എന്നെ ഞാൻ ബോൾഡാക്കി എടുത്തു", എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്.
'അറിഞ്ഞുകൊണ്ട് അച്ഛന് കൊടുത്ത വേഷം, നമുക്ക് അസൂയ തോന്നി'; ദുൽഖറിനെ കുറിച്ച് തിലകൻ പറഞ്ഞത്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ