Asianet News MalayalamAsianet News Malayalam

'അറിഞ്ഞുകൊണ്ട് അച്ഛന് കൊടുത്ത വേഷം, നമുക്ക് അസൂയ തോന്നി'; ദുൽഖറിനെ കുറിച്ച് തിലകൻ പറഞ്ഞത്

ദുൽഖറിനെ കുറിച്ച് തിലകൻ പണ്ട് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഷോബി. 

shobi thilakan talk about ustad hotel movie dulquer chemistry with his father
Author
First Published Sep 1, 2024, 10:29 PM IST | Last Updated Sep 1, 2024, 10:36 PM IST

ലയാളത്തിന്റെ അതുല്യ കലാകാരനാണ് നടൻ തിലകൻ. കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും മറ്റാരാലും പകർന്നാടാനാകാത്ത വിധം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്. തിലകനും ദുൽഖറും ചേർന്ന് അഭിനയിച്ച ചിത്രമാണ് ഉസ്താദ് ഹോട്ടൽ. ഉപ്പുപ്പയും കൊച്ചുമോനും ആയിട്ടുള്ള ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് തിലകൻ പണ്ട് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഷോബി. 

"ഒരാളെ കുറിച്ച് പറയുന്നത് അച്ഛന് ഭയങ്കര മടിയാണ്. ഉസ്താദ് ​ഹോട്ടലിന്റെ ഷൂട്ടിം​ഗ് നടക്കുന്ന സമയത്ത് റിയാദിൽ ഞങ്ങൾ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത്. ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ഞാൻ വെറുതെ ചോദിച്ചു, അച്ഛാ ദുൽഖർ എങ്ങനെയുണ്ട്. 'ആ അവൻ കുഴപ്പമില്ല. അവന്റെ പ്രായത്തിന് അനുസരിച്ച് അവൻ നന്നായിട്ട് ചെയ്യുന്നുണ്ട്', എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ ഭാ​ഗത്തു നിന്നും അങ്ങനെ ഒരു അഭിപ്രായം വരണമെങ്കിൽ ഇത്തിരി പാടാണ്. അത്രമാത്രം പെർഫോം ചെയ്തൊരാളുടെ കാര്യത്തിലെ അച്ഛൻ അങ്ങനെയൊരു കാര്യം പറയൂ. ദുൽഖർ ഉപ്പൂപ്പാ.. എന്ന് വിളിക്കുന്നതിൽ തന്നെ ഒരടുപ്പം തോന്നുന്നുണ്ട്. അറിഞ്ഞു കൊണ്ട് തന്നെയാണ് അച്ഛന് ആ കഥാപാത്രം കൊടുത്തതെന്നാണ് എനിക്ക് തോന്നുന്നത്. തിലകന്റെ മകനായ നമുക്ക് തന്നെ അസൂയ തോന്നിപ്പോകും. ആ ഒരു കെമിസ്ട്രി വർക്കൗട്ട് ആകുക എന്നത് വലിയൊരു കാര്യമാണ്. അതെല്ലാവർക്കും വരണം എന്നുമില്ല", എന്നാണ് ഷോബി തിലകൻ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷോബി ഇക്കാര്യം പറഞ്ഞത്. 

ഈ 'വാഴ' നിസാരക്കാരനല്ല ! 'വാലിബന്റെ' ലൈഫ് ടൈം കളക്ഷൻ തൂക്കി ഈ കൊച്ചുചിത്രം, നേടിയത് കോടികൾ

2012 ജൂണില്‍ റിലീസ് ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിത്യ മേനോൻ, ലെന, മാമുക്കോയ, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios