
തിരുവനന്തപുരം: നടൻ പ്രേം കുമാറിന് (Actor Prem kumar) നിയമനം. ചലച്ചിത്ര അക്കാദമി (Chalachithra Academy Chairman) വൈസ് ചെയർമാനായാണ് പ്രേം കുമാറിനെ നിയമിച്ചത്. ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്. സംവിധായകൻ കമലിന്റെ പിൻഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.
1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്. കോളേജ് കാലഘട്ടത്തില്‍ തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്ത പ്രേം കുമാർ, കോളേജ് കാലഘട്ടത്തില്‍ റേഡിയോ, ദൂരദര്‍ശൻ പാനല്‍ ലിസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അദ്ദേഹം അഭിനയലോകത്ത് സജീവമാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത ലമ്പു എന്ന സീരിയൽ കഥാപാത്രം ശ്രദ്ധ നേടി.
മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാർഡടക്കം സ്വന്തമാക്കി. ആദ്യചിത്രം പിഎ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായ പ്രേംകുമാർ, 18 ചിത്രങ്ങളില്‍ നായക വേഷത്തിലെത്തിയതടക്കം 100- ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജെയിംസ് സാമുവല്‍- ജയകുമാരി എന്നിവരാണ് മാതാപിതാക്കള്‍. ജിഷയാണ് ഭാര്യ, ജെമീമ മകള്‍.
ചര്‍ച്ചയായി 'ഗെഹരായിയാം', ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് ദീപിക
പാണ്ഡിരാജിനൊപ്പം സൂര്യ, ഇതാ 'എതര്‍ക്കും തുനിന്തവൻ' തകര്‍പ്പൻ ടീസര്‍
സൂര്യ (Suriya) നായകനാകുന്ന ചിത്രം 'എതര്‍ക്കും തുനിന്തവൻ' തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ സംവിധാനം പാണ്ടിരാജാണ്. പാണ്ടിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
തിയറ്ററുകളില്‍ ആവേശമാകുമെന്ന ചിത്രമായിരിക്കും 'എതര്‍ക്കും തുനിന്തവൻ' (Etharkkum Thunindhavan teaser) എന്ന സൂചനകളുമായി ഇതാ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.'എതര്‍ക്കും തുനിന്തവൻ' ചിത്രം മാര്‍ച്ച് 10നാണ് റിലീസ് ചെയ്യുക.പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സൂര്യയുടെ പുതിയ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് റൂബന്‍.
കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് 'എതര്‍ക്കും തുനിന്തവന്റെ' നിര്‍മാണം. ഡി ഇമ്മനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തമിഴിന് പുറമേ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും 'എതര്‍ക്കും തുനിന്തവൻ' എത്തും.സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്.
വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിനായി ശിവകാര്‍ത്തികേയൻ ഒരു ഗാനം എഴുതിയിരുന്നു. സൂര്യയുടെ പുതിയ ചിത്രം ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.
സൂര്യ ഏറ്റവും ഒടുവില്‍ നായകനായവയില്‍ രണ്ടെണ്ണം ഒടിടി റിലീസായിരുന്നു. 'സൂരറൈ പോട്ര്', 'ജയ് ഭീമും' എന്നീ ചിത്രങ്ങള്‍ . വൻ സ്വീകാര്യതയായിരുന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഒട്ടേറെ അവാര്‍ഡുകളാണ് സൂര്യക്കും 'സൂരറൈ പോട്രിനും' ലഭിച്ചത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്‍പദമാക്കിയുള്ളതാണ് 'സൂരറൈ പൊട്ര്'.'സൂരറൈ പോട്ര്' ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. സൂര്യയുടെ 2ഡി
എന്റർടെയ്ൻമെന്റ്‍സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.