Etharkkum Thunindhavan teaser : പാണ്ഡിരാജിനൊപ്പം സൂര്യ, ഇതാ 'എതര്‍ക്കും തുനിന്തവൻ' തകര്‍പ്പൻ ടീസര്‍

Web Desk   | Asianet News
Published : Feb 18, 2022, 06:47 PM ISTUpdated : Feb 18, 2022, 07:10 PM IST
Etharkkum Thunindhavan teaser : പാണ്ഡിരാജിനൊപ്പം സൂര്യ, ഇതാ 'എതര്‍ക്കും തുനിന്തവൻ' തകര്‍പ്പൻ ടീസര്‍

Synopsis

സൂര്യ നായകനാകുന്ന ചിത്രം 'എതര്‍ക്കും തുനിന്തവൻ' ടീസര്‍.

സൂര്യ (Suriya) നായകനാകുന്ന ചിത്രം 'എതര്‍ക്കും തുനിന്തവൻ' തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ സംവിധാനം പാണ്ടിരാജാണ്. പാണ്ടിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. തിയറ്ററുകളില്‍ ആവേശമാകുമെന്ന ചിത്രമായിരിക്കും 'എതര്‍ക്കും തുനിന്തവൻ' (Etharkkum Thunindhavan teaser) എന്ന സൂചനകളുമായി ഇതാ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

 'എതര്‍ക്കും തുനിന്തവൻ'  ചിത്രം മാര്‍ച്ച് 10നാണ്  റിലീസ് ചെയ്യുക.പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സൂര്യയുടെ പുതിയ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് റൂബന്‍.

കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ്  'എതര്‍ക്കും തുനിന്തവന്റെ' നിര്‍മാണം. ഡി ഇമ്മനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  തമിഴിന് പുറമേ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും 'എതര്‍ക്കും തുനിന്തവൻ' എത്തും.

സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിനായി ശിവകാര്‍ത്തികേയൻ ഒരു ഗാനം എഴുതിയിരുന്നു. സൂര്യയുടെ പുതിയ ചിത്രം ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും എന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.

Read More : വീണ്ടും തിയറ്ററുകളിലേക്ക് സൂര്യ; 'എതര്‍ക്കും തുനിന്തവന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു


സൂര്യ ഏറ്റവും ഒടുവില്‍ നായകനായവയില്‍ രണ്ടെണ്ണം ഒടിടി റിലീസായിരുന്നു. 'സൂരറൈ പോട്ര്', 'ജയ് ഭീമും' എന്നീ ചിത്രങ്ങള്‍ . വൻ സ്വീകാര്യതയായിരുന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഒട്ടേറെ അവാര്‍ഡുകളാണ് സൂര്യക്കും 'സൂരറൈ പോട്രിനും' ലഭിച്ചത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്‍പദമാക്കിയുള്ളതാണ് 'സൂരറൈ പൊട്ര്'. 

'സൂരറൈ പോട്ര്' ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്‍സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.

 കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലായിരുന്നു 'സൂരറൈ പോട്ര്' റിലീസ് ചെയ്‍ത‍ത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് എത്തിയത്.

സൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ 'ജയ് ഭീമിന്' വൻ അഭിപ്രായമായിരുന്നു ലഭിച്ചത്.  അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം.  ത സെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. മണികണ്ഠനായിരുന്നു രചന.  ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.  'ജയ് ഭീമെ'ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. സൂര്യയുടെ പുതിയ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു