Latest Videos

'രാജുവേട്ടാ' എന്ന് വിളിച്ച് ഒരു മേയര്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യം; പൃഥ്വിരാജ്

By Web TeamFirst Published Aug 23, 2022, 10:18 AM IST
Highlights

കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് സംസരിക്കവെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. 

തുവരെയുള്ള ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് സംസരിക്കവെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. 

ഉദ്ഘാടന ചടങ്ങിലേക്ക് കാറിലെത്തിയതുമുതൽ ഏവരുടെയും ശ്രദ്ധ പൃഥ്വിരാജ് നേടിയെടുത്തിരുന്നു. തന്റെ ജന്മനാടായ തിരുവനന്തപുരത്തെ കുറിച്ച് വാചാലനാകുന്നതിനിടെ ആയാണ് മേയർ ആര്യ രാജേന്ദ്രന്റെ കാര്യം പൃഥ്വിരാജ് പറഞ്ഞത്. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചുവെന്നും പൃഥ്വിരാജ് പറയുന്നു. 

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനത്തിൽ പൃഥ്വിരാജിനെ സ്വാ​ഗതം ചെയ്തത് കൊണ്ടുള്ള മേയറുടെ വാക്കുകൾ നിറഞ്ഞ ഹർഷാരവത്തോടെ ജനക്കൂട്ടം സ്വീകരിച്ചിരുന്നു. എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചത്. അപ്പോൾ തന്നെ കരഘോഷമുയർന്നു. മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്നായിരുന്നു മേയർ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്. 

പൃഥ്വിരാജിന്റെ വാക്കുകൾ

ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. യാദൃച്ഛികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങൾ ജനിച്ച നാട്ടിൽ പോകുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടിൽ വരുമ്പോളുള്ള സന്തോഷം എന്ന്. ഇതിൽ യഥാർത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിംഗ്. ഞങ്ങളൊക്കെ ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ പൊലീസ് നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സത്യത്തിൽ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്.

'കേരളത്തിന്റെ ഭാവി നായകന്മാർ'; പൃഥ്വിക്കൊപ്പമുള്ള മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് താഴെ കമന്റ് പൂരം

ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണ് തിരുവനന്തപുരം. അവരുടെ സ്മരണയിൽ ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കിയ ഈ ഐഡിയേഷൻ ടീമിനാണ് ആദ്യമേ ഞാൻ അഭിനന്ദനം അറിയിക്കുന്നത്. ഞാൻ തിരുവനന്തപുരത്ത് ജനിച്ച് വളർന്ന ആളാണ്. സിനിമ കൊച്ചിയിൽ സജീവമായപ്പോൾ അങ്ങോട്ട് താമസം മാറിയ എന്നെ ഉള്ളൂ. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോൾ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നത്. സത്യത്തിൽ എന്റെ മലയാളം ഇനങ്ങനെയല്ല. ഇപ്പോൾ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നുവെന്ന് മാത്രം. പുതിയ കാപ്പ എന്ന സിനിമയിൽ എന്റെ ഭാഷയിൽ ഞാൻ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഞാൻ ജനിച്ച നാട്ടിൽ ഇത്തരമൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ വരുന്നതിൽ സന്തോഷം. ഇത്തരം പദ്ധതികൾ ആര്യക്കും ആര്യയുടെ ടീമിനും നടത്താൻ സാധിക്കട്ടെ.

click me!