
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജനഗണമന'(Jana Gana Mana). കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കിടുകയാണ് പൃഥ്വിരാജ്.
അരവിന്ദ് സ്വാമിനാഥൻ എന്ന തന്റെ കഥാപാത്രത്തെ പറ്റി കുറിച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. "ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറി. ഐപിഎസ് ബാഡ്ജ് അഴിച്ചുവച്ച് ആറ് വർഷങ്ങൾക്ക് ശേഷം അയാൾ ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ. ബ്ലോക്ക് ബസ്റ്റർ", എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.
കഴിഞ്ഞ മാസം 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ