Jana Gana Mana : കോടതി മുറിയിലെ അഡ്വ. അരവിന്ദ് സ്വാമിനാഥൻ; 'ജന ഗണ മന' സക്സസ് ടീസർ

Published : May 05, 2022, 08:19 AM ISTUpdated : May 05, 2022, 08:20 AM IST
Jana Gana Mana : കോടതി മുറിയിലെ അഡ്വ. അരവിന്ദ് സ്വാമിനാഥൻ; 'ജന ഗണ മന' സക്സസ് ടീസർ

Synopsis

അഞ്ച് ദിവസം കൊണ്ട് ചിത്രം 20 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജനഗണമന'(Jana Gana Mana). കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തത്തിലെ ചില സീനുകളും കോടതിമുറിയിൽ പൃഥ്വിരാജിന്റെ കഥാപാത്രമായ അരവിന്ദ് സ്വാമിനാഥന്റെ സംഭാഷണങ്ങളും ചേർത്താണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. മാജിക് ഫ്രയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സക്സസ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

അതേസമയം, അഞ്ച് ദിവസം കൊണ്ട് ചിത്രം 20 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്കാണിത്. ലോമമെമ്പാടുമായുള്ള കളക്ഷനാണിത്. ചിത്രം റിലീസ് ആയി മൂന്ന് ദിവസം പിന്നിട്ടപ്പോൾ കേരളത്തില്‍ നിന്നു മാത്രം  5.15 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിന് പുറത്തും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടുന്നത്. 

കഴിഞ്ഞ മാസം 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്.  സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍