ഇത് 'വിലായത്ത് ബുദ്ധ'യിലെ 'ഡബിൾ മോഹനൻ'; പരിചയപ്പെടുത്തി പൃഥ്വിരാജ്

Published : Oct 23, 2022, 04:45 PM ISTUpdated : Oct 23, 2022, 04:49 PM IST
ഇത് 'വിലായത്ത് ബുദ്ധ'യിലെ 'ഡബിൾ മോഹനൻ'; പരിചയപ്പെടുത്തി പൃഥ്വിരാജ്

Synopsis

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ പൃഥ്വിരാജ് ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ചിത്രത്തിൽ കഴിഞ്ഞ ദിവസം പൃഥ്വിരാജ് ജോയ്ൻ ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. 'ഡബിൾ മോഹനൻ' എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വിരാജ് വേഷമിടുന്നതെന്നാണ് വിവരം. 

വർഷങ്ങളായി മലയാള സിനിമയിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത്. നടി പ്രിയംവദാ കൃഷ്‍ണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഒരു ത്രില്ലർ മൂവിയാണ് 'വിലായത്ത് ബുദ്ധ'. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന ലഘു നോവല്‍ ആണ് അതേപേരില്‍ സിനിമയാക്കുന്നത്.

ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ 'പകിട' എന്ന സിനിമയ്ക്കു തിരക്കഥ ഒരുക്കിയ ആളാണ് രാജേഷ്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജേക്സ് ബിജോയ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. സംഗീതം - ജെയ്ക്ക് ബിജോയ്‍സ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം - ബംഗ്ളാൻ, കോസ്റ്റ്യും ഡിസൈൻ സുജിത് സുധാകരൻ ആണ്. മേക്കപ്പ് - മനുമോഹൻ, ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ എന്നിവരാണ്. നിർമ്മാണ നിർവ്വഹണം അലക്സ് ഇ കുര്യൻ. ഉർവ്വശി തീയേറ്റേഴ്‍സ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുക. പിആര്‍ഒ വാഴൂർ ജോസ്.

ആശ ശരത്തിന്റെ മകൾക്ക് മാം​ഗല്യം, വിവാഹ നിശ്ചയത്തിൽ നിറസാന്നിധ്യമായി താരങ്ങൾ

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ