
കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ (Prithviraj Sukumaran) ഭാര്യയുമായ സുപ്രിയയുടെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ(vijayakumar) അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ വച്ച് നടക്കും.
ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു. പത്മ മേനോൻ ആണ് ഭാര്യ. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.
ബിബിസിക്ക് വേണ്ടി മുംബൈയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്ത് വരുമ്പോഴാണ് പൃഥ്വിരാജിനെ സുപ്രിയ പരിചയപ്പെട്ടത്. ഈ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. 2011ൽ ആണ് സുപ്രിയയെ പൃഥ്വിരാജ് വിവാഹം ചെയ്തത്.
2019 ല്‍ 9 എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് സുപ്രിയ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നാണ് നിർമാണ കമ്പനിയുടെ പേര്. നിർമാണത്തിന് പുറമെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷൻസ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ്, കരുതി എന്നിവയാണ് നയന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ച സിനിമകൾ. ജനഗണമന, കടുവ എന്നിവയും പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ് നിർമിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ