
മലയാള സിനിമാസ്വാദകരുടെ പ്രിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ(prithviraj sukumaran). നന്ദനം എന്ന ചിത്രത്തിൽ മനുവായെത്തിയ താരം ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറി. നടനായെത്തി ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള പൃഥ്വിരാജ്, ഇന്ന് സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും പൃഥ്വിരാജ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ വളർത്ത് പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. പഞ്ഞിക്കെട്ടുപോലെ രോമങ്ങളുള്ള പൂച്ചക്കുട്ടിയെ ചേർത്തുപിടിച്ച നടന്റെ ചിത്രം നിരവധി പേരാണ് ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്. റോക്സി എന്നു പേരിട്ടിരിക്കുന്ന പൂച്ചക്കുട്ടി പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ടതാണ്.
ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. കോമഡി എൻർറ്റെയ്നർ ആയ ചിത്രത്തിൽ അച്ഛനും മകനുമായാണ് പൃഥ്വിയും മോഹൻലാലും എത്തിയത്.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ബ്രോ ഡാഡിയിൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ലാലു അലക്സ് അവതരിപ്പിച്ച കുര്യൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവെന്ന വാർത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വേഷമിടുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. എന്നാൽ റീമേക്ക് വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
Read More : 'ബോബി' എത്തി; ഷാജി കൈലാസിന്‍റെ ക്യാമറയ്ക്കു മുന്നിലേക്ക് വിവേക് ഒബ്‍റോയ്
അതേസമയം, കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകർ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്‍തു.
ഹോട്ട്സ്റ്റാറിൽ റെക്കോർഡുകൾ തകർത്ത് 'ബ്രോ ഡാഡി'; നന്ദി പറഞ്ഞ് പൃഥ്വിയും മോഹന്‍ലാലും
ഹോട്സ്റ്റാറിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ബ്രോ ഡാഡി. ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തിൽ ആദ്യദിനത്തിൽ ഏറ്റവും അധികം സബ്സ്ക്രിപ്ഷനും, ആദ്യദിനത്തിൽ ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ സിനിമയുമായിരിക്കുകയാണ് ബ്രോ ഡാഡി.