
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണമാണെന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്(prithviraj sukumaran). ഒരു താരത്തിന്റെ ശമ്പളം എത്രയെന്ന് തീരുമാനിക്കുന്നത് ആ നടനോ നടിയോ ആണ്. എന്നാല്‍ ആ നടനെയോ നടിയെയോ വെച്ച് സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം നിര്‍മ്മാതാക്കളുടേതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. 'കടുവ' സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു പൃഥ്വിയുടെ പ്രതികരണം. താരം ചോദിക്കുന്ന പ്രതിഫലം സാധ്യമല്ലെങ്കിൽ ആ നടനെവച്ച് സിനിമ ചെയ്യരുതെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
തുല്യ വേതനം എന്ന ആവശ്യത്തെ താന്‍ അംഗീകരിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ടെന്നും പൃഥ്വി പറഞ്ഞു. ഒരു നടിയുടെയും നടന്റെയും പ്രതിഫലം തീരുമാനിക്കുന്നത് താരമൂല്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ
താരങ്ങള്‍ പ്രതിഫലം കുറക്കണം എന്ന വാദം ഉണ്ടാകുന്നത് ഇതാദ്യമായല്ല. ഇടയ്ക്ക് ഇത്തരം വാദങ്ങള്‍ വരാറുണ്ട്. അതിന് പിന്നിലെ വികാരം എനിക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ എന്റെ മറുചോദ്യം ഇതാണ്, ഒരു താരത്തിന്റെ ശമ്പളം എത്രയെന്ന് തീരുമാനിക്കുന്നത് ആ നടനോ നടിയോ ആണ്. എന്നാല്‍ ആ നടനെയോ നടിയെയോ വെച്ച് സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം നിര്‍മ്മാതാക്കളുടേതാണ്. ഈ താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ല എന്ന് തോന്നുകയാണെങ്കില്‍ ആ നടനെവച്ച് സിനിമ ചെയ്യരുത്. എന്നാല്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത് നല്ല പ്രവണതയാണ് എന്ന് തോന്നിയിട്ടുണ്ട്.
'ബഡ്ജറ്റിന്‍റെ 70 ശതമാനവും പ്രതിഫലം'; മലയാള സിനിമ പ്രതിസന്ധിയിലെന്ന് ജി സുരേഷ് കുമാര്‍
തുല്യവേതനം എന്ന ആവശ്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഒരു അഭിനേതാവിന്റെ പ്രതിഫലം തീരുമാനിക്കുന്നത് അവരുടെ താരമൂല്യമാണ്. സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. ഒരു നടന്റെയോ നടിയുടെയോ താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് നോക്കേണ്ടത്. നടീ- നടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കിൽ തീർച്ചയായും മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നല്‍കുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ